കനൗജ് കോട്ട ഇത്തവണ ബിജെപിയിൽ നിന്ന് അഖിലേഷ് യാദവ് തിരിച്ചു പിടിക്കും; ഇന്ത്യ ടുഡേ എക്സിറ്റ് പോൾ

1998 മുതൽ തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന മണ്ഡലത്തിൽ 2019 ൽ മാത്രമാണ് സമാജ് വാദ് പാർട്ടിക്ക് അടിതെറ്റിയിരുന്നത്

dot image

ലഖ്നൗ: കഴിഞ്ഞ തവണ നഷ്ടപ്പെട്ട കനൗജ് സീറ്റ് അഖിലേഷ് യാദവ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 1998 മുതൽ തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന മണ്ഡലത്തിൽ 2019 ൽ മാത്രമാണ് സമാജ് വാദ് പാർട്ടിക്ക് അടിതെറ്റിയിരുന്നത്. 2019 ൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവായിരുന്നു എസ്പിക്ക് വേണ്ടി കളത്തിലിറങ്ങിയത്. 12,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു ഡിംപിൾ യാദവിനെതിരെ ബിജെപി സ്ഥാനാർഥിയായ സുബ്രത് പഥക് വിജയിച്ചത്. കാലങ്ങളായി അഖിലേഷ് യാദവിന്റെ കുടുംബ മണ്ഡലമായിരുന്നു കനൗജ്. അഖിലേഷ് യാദവിന് മുമ്പ് പിതാവായ മുലായം സിംഗ് യാദവ് ആയിരുന്നു മണ്ഡലം പ്രതിനിധീകരിച്ചിരുന്നത്. മുഖ്യമന്ത്രിയായതിന് ശേഷമാണ് അഖിലേഷ് യാദവ് സീറ്റ് ഭാര്യ ഡിംപിൾ യാദവിന് വെച്ച് മാറുന്നത്.

ഉപതെരഞ്ഞെടുപ്പിലും ശേഷം 2014 ലും വിജയം കൂടെ നിന്ന ഡിംപിൾ യാദവിനെ പക്ഷെ 2019 ൽ ശക്തമായ മോദി തരംഗത്തിൽ കനൗജ് കൈവിട്ടു. അതെ സമയം രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ബിജെപി 64 മുതൽ 67 വരെ സീറ്റുകൾ നേടുമെന്നും സമാജ്വാദി പാർട്ടി ഏഴ് മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു . കോൺഗ്രസിന് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. ബിജെപി 46 ശതമാനവും സമാജ്വാദി പാർട്ടി 30 ശതമാനവും കോൺഗ്രസ് ഒമ്പത് ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് ഇന്ത്യ ടുഡേ സർവ്വേ പറയുന്നത്. 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴ് ഘട്ടങ്ങളിലും ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടന്നിരുന്നു. 80 ലോക്സഭാ മണ്ഡലങ്ങളാണ് ആകെ സംസ്ഥാനത്തുള്ളത്.

തെലങ്കാനയിൽ സോണിയാ ഗാന്ധിക്കായി ക്ഷേത്രം; ഉദ്ഘാടനം കഴിഞ്ഞു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us