അരുണാചലിൽ ഹാട്രിക് വിജയം ഉറപ്പിച്ച് ബിജെപി; സിക്കിമിൽ എസ്കെഎം രണ്ടാം തവണയും ഭരണത്തിലേക്ക്

മുഖ്യമന്ത്രി പെമ ഖണ്ഡുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടും

dot image

ന്യൂഡൽഹി: അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ബിജെപി. 60 അംഗ മന്ത്രിസഭയിൽ 45 സീറ്റിൽ വിജയം നേടിയാണ് തുടർച്ചയായി മൂന്നാം തവണയും ബിജെപി ഭരണം ഉറപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 10 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പെമ ഖണ്ഡുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻപിപി അഞ്ച് സീറ്റിലും കോൺഗ്രസ് ഒറ്റ സീറ്റിലും മുന്നേറുന്നുണ്ട്. സിക്കിമിൽ ക്രാന്തകാരി മോർച്ച ഭരണം ഉറപ്പിച്ചിരിക്കുകയാണ്.

രാവിലെ 6 മണിക്കാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല് ആരംഭിച്ചത്. താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല് പ്രദേശും, സിക്കിമും. വാശിയേറിയ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. അരുണാചലിൽ ഭരണം കൈയ്യാളുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേര് എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വര്ധിപ്പിച്ചിരുന്നു.

സിക്കിമിൽ തുടർഭരണം ഉറപ്പാക്കിയതിന്റെ ആവേശത്തിലാണ് എസ്കെഎം. 32 മണ്ഡലങ്ങളുള്ള സിക്കിമില് പ്രാദേശിക പാര്ട്ടികള് തമ്മിലാണ് മത്സരം. നിലവില് ഭരണം സിക്കിം ക്രാന്തികാരി മോര്ച്ചയുടെ കൈയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ശ്രമിച്ചതെങ്കിലും വിഫലമാകുന്ന കാഴ്ചയാണ് ഒടുവിലത്തെ റൌണ്ട് വോട്ടെണ്ണിക്കഴിയാറാകുമ്പോൾ തെളിയുന്നത്. വലിയ ശക്തികള് അല്ലെങ്കിലും കോണ്ഗ്രസും ബിജെപിയും സിറ്റിസണ് ആക്ഷന് പാര്ട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us