പഞ്ചാബിൽ ട്രെയിൻ അപകടം; രണ്ട് ലോക്കോ പൈലറ്റുമാര്ക്ക് പരിക്ക്; വീഡിയോ

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്

dot image

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്ക്ക് പരിക്ക്. മധോപൂർ പ്രദേശത്തിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. പൈലറ്റുമാരായ വികാസ് കുമാർ, ഹിമാൻഷു കുമാർ എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില് വേറെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ വഴിതിരിച്ചു വിടുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us