'മത്സരിക്കാത്ത സിപിഐഎം 3 സീറ്റുകളിൽ വിജയി; എക്സിറ്റ് പോളുകളെ പരിഹസിച്ച് സഞ്ജയ് സിംഗ്

അതെ സമയം രാജ്യത്തെ ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് മൃഗീയ സീറ്റ് ഭൂരിപക്ഷമാണ് പ്രവചിച്ചത്.

dot image

ന്യൂഡൽഹി: എക്സിറ്റ് പോൾ രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് രംഗത്ത്. 'എക്സിറ്റ് പോൾ അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങൾക്ക് സാമ്പത്തിക താല്പര്യമുണ്ടെ'ന്നും അദ്ദേഹം പ്രതികരിച്ചു. 'രാജ്യത്ത് ഇതിന് മുമ്പും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട് ,ഇത്തവണയും തെറ്റും, ജൂൺ നാലിന് റിസൾട്ട് വരുമ്പോൾ 295 സീറ്റുകൾ ഇൻഡ്യ മുന്നണിയുടെ പെട്ടിയിൽ വീഴും.' സഞ്ജയ് സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'എക്സിറ്റ് പോൾ അടിസ്ഥാനരഹിതമാണ്. 25 പാർലമെൻ്റ് സീറ്റുകളുള്ള രാജസ്ഥാനിൽ ഒരു എക്സിറ്റ് പോൾ ബിജെപിക്ക് 33 സീറ്റുകളാണ് നൽകിയത്. ജാർഖണ്ഡിൽ മത്സരിക്കാത്ത സിപിഐഎം 2 മുതൽ 3 സീറ്റുകളിൽ വിജയിക്കുമെന്ന് മറ്റൊരു എക്സിറ്റ് പോൾ പറയുന്നു. തമിഴ്നാട്ടിൽ 9 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 13 സീറ്റുകൾ പ്രവചിക്കുന്നു. പ്രത്യക്ഷത്തിൽ തന്നെ ഗുരുതര തെറ്റാണ് എക്സിറ്റ് പോളുകളിലുള്ളത്. സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ വ്യാജമാണെന്നും ജനങ്ങളുടെ പോൾ ബിജെപിക്ക് എതിരായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിരുന്നു.

അതെ സമയം രാജ്യത്തെ ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് മൃഗീയ സീറ്റ് ഭൂരിപക്ഷമാണ് പ്രവചിച്ചത്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി കനത്ത തിരിച്ചടി നേടുമെന്നും എക്സിറ്റ് പോൾ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എക്സിറ്റ് പോളുകളെ തള്ളുകയാണ് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണിയിലെ പ്രതിപക്ഷ കക്ഷികൾ ചെയ്തത്.

തൃശ്ശൂര് 'തൊട്ടാല്' ആര്ക്ക് പൊള്ളും?
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us