
ജയ്പൂർ: നാല് മക്കളെ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ. കുടുംബ വഴക്കിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടർന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്. ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേ കാ തല ഗ്രാമത്തിലാണ് സംഭവം.
'ഒരു സ്ത്രീ അവരുടെ നാലുമക്കളെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞു, നാലുപേരും മരിച്ചു. അഞ്ചു വയസ്സു മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പിന്നാലെ വാട്ടർ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ചെയ്തു. കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാൻ അമ്മയെ ചോദ്യം ചെയ്യും', ബാർമർ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ പറഞ്ഞു.
ഈ അധ്യയനവര്ഷം ഭിന്നശേഷി സൗഹൃദമായിരിക്കും, പാഠപുസ്തകത്തിലെ വൈറലായ ചിത്രം കുട്ടികള് വരച്ചത്: മന്ത്രി(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)