ജയ്പൂർ: രാജസ്ഥാനിൽ പ്രസാദം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്ട്ട്. ഏകാദശി വ്രതം അനുഷ്ഠിച്ചവർക്ക് നൽകാനായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും ചികിത്സ തേടി. ഉദയ്പൂരിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം നിരവധി ആളുകളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു. അവർ ചികിത്സയിലാണെന്നും റിപ്പോര്ട്ടില് പറയുന്നു.
സമൂഹ പരിപാടിയിലെ വഴിപാടായാണ് 'ഖിച്ഡി' വിഭവം തയ്യാറാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ പരിപാടിയിൽ പങ്കെടുത്തവർക്ക് ഇത് കഴിച്ചതിന് ശേഷം ഛർദ്ദി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരമായതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെ ജില്ലാ മെഡിക്കൽ വിഭാഗം ജാഗ്രതാ നിർദേശം നൽകി.
റൂപർട്ട് മർഡോക്കിന് അഞ്ചാം വിവാഹം; 93-ാം വയസിൽ വധുവായെത്തിയത് മോളിക്യുലാർ ബയോളജിസ്റ്റ്ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർക്കായി സംഘടിപ്പിച്ചിരുന്ന പരിപാടിയിൽ 1500 ഓളം പേരാണ് പങ്കെടുത്തത്.