അമേത്തിയെ കൈവിടില്ല, ജനവിധി അംഗീകരിക്കുന്നു; സ്മൃതി ഇറാനി

'മണ്ഡലത്തിൽ 30 വർഷമായി മുടങ്ങിക്കിടക്കുന്ന ജോലികൾ അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കിയതിൽ നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സർക്കാറുകളോട് നന്ദി.'

dot image

ന്യൂഡൽഹി: അമേത്തി ലോക്സഭാ മണ്ഡലത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രിയും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. അമേത്തിയിലെ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരും. മണ്ഡലത്തിൽ 30 വർഷമായി മുടങ്ങിക്കിടക്കുന്ന ജോലികൾ അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സർക്കാറുകളോട് നന്ദിയുണ്ടെന്നും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും സ്മൃതി പറഞ്ഞു.

റായ്ബറേലിയിൽ സോണിയയുടെ 2019 ലെ റെക്കോർഡ് ലീഡ് മറികടന്ന് രാഹുൽ ഗാന്ധി

അമേത്തിയിൽ 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതിയെ കിഷോരി ലാൽ പരാജയപ്പെടുത്തിയത്. കിഷോരി ലാൽ 5,39,228 വോട്ടുകളാണ് നേടിയത്. സ്മൃതി 3,72,032 വോട്ടുകളും. ഭൂരിപക്ഷം 1,67,196 വോട്ടുകൾക്കാണ്. ‘തുടക്കത്തിൽതന്നെ കിഷോരി ലാൽ ജയിക്കുമെന്നതിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിനും അമേത്തിയിലെ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി’ എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. റായ്ബറേലി, അമേത്തി മണ്ഡലങ്ങളുടെ പ്രചാരണ ചുമതല രാഹുലിന്റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us