സ്മൃതി ഇറാനി, അണ്ണാമലൈ...; തിരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയ വമ്പന്മാർ

ഈ പൊതുതിരഞ്ഞെടുപ്പിൽ ചില വമ്പന്മാർക്ക് വലിയ തിരിച്ചടിയുമുണ്ടായി

dot image

ന്യൂഡൽഹി: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിധി എഴുതിയിരിക്കുകയാണ്. എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും അട്ടിമറിച്ച വിജയങ്ങളും പരാജയങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ രാജ്യം കണ്ടു. ഈ പൊതുതിരഞ്ഞെടുപ്പിൽ ചില വമ്പന്മാർക്ക് വലിയ തിരിച്ചടിയുമുണ്ടായി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ബിജെപിയുടെ സ്മൃതി ഇറാനിക്ക് ഇക്കുറി വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയെക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് സ്മൃതി പിന്നിലായി.

ബിജെപിയുടെ കെ അണ്ണാമലൈയാണ് പരാജയം ഉറ്റുനോക്കുന്ന മറ്റൊരു ബിജെപി പേര്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കെ അണ്ണാമലൈയെ കോയമ്പത്തൂരിൽ നിന്ന് ബിജെപി മത്സരിപ്പിച്ചത്. എന്നാൽ അണ്ണാമലൈ ഡിഎംകെ സ്ഥാനാർത്ഥി ഗണപതി രാജ്കുമാർ പി യെക്കാൾ 51,000 വോട്ടുകൾക്ക് പിന്നിലായി.

അതേസമയം, ഈ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കങ്കണ റണാവത്തിനോട് കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പരാജയപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഈ സീറ്റിൽ 74,000-ത്തിലധികം വോട്ട് മാർജിൻ ഉണ്ടായിരുന്നു. ആറ് തവണ ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീർഭദ്ര സിംഗിൻ്റെയും സിറ്റിംഗ് എംപിയായ പ്രതിഭാ സിംഗിൻ്റെയും മകനാണ് വിക്രമാദിത്യ സിംഗ്.

അന്ന് അര്ണബിന് നേരെ നടുവിരല് ഉയര്ത്തിയ മഹുവ; ബിജെപിയുടെ മുനയൊടിച്ച് വീണ്ടും പാര്ലമെന്റിലേക്ക്

ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൾ റാഷിദ് ഷെയ്ഖിനോട് പരാജയം ഏറ്റുവാങ്ങി. ഒമർ അബ്ദുള്ള രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലായി.

dot image
To advertise here,contact us
dot image