400 സീറ്റെന്ന ബിജെപി മുദ്രാവാക്യം; 1984ലെ കോണ്ഗ്രസ് വിജയം ബിജെപി ആവര്ത്തിക്കുമോ, ചരിത്രമാകുമോ?

എന്നാല് മോദിയുടെ പാര്ട്ടി ആ മാന്ത്രിക സംഖ്യ കൈവരിച്ചാല് അത് ആദ്യത്തെ സംഭവമായിരിക്കില്ല.

dot image

ബിജെപിയുടെ ഇക്കുറി 400 സീറ്റ് എന്ന മുദ്രാവാക്യം വോട്ടെണ്ണലിന്റെ അവസാന നിമിഷത്തിലും പ്രതിപക്ഷത്തിന്റെ പരിഹാസം ഏറ്റുവാങ്ങുകയാണ്. വിശകലന വിദഗ്ധരും ഒരുപക്ഷേ പാര്ട്ടിക്കുള്ളിലെ ചിലര് പോലും സംശയമുന്നയിക്കുന്ന അവകാശവാദമാണത്. എന്നാല് മോദിയുടെ പാര്ട്ടി ആ മാന്ത്രിക സംഖ്യ കൈവരിച്ചാല് അത് ആദ്യത്തെ സംഭവമായിരിക്കില്ല.

1984ല് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ആധിപത്യം പുലര്ത്തിയത് 414 സീറ്റുകള് നേടിയാണ്. അന്ന് വമ്പന് സഹതാപ ജനതരംഗത്തില് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.

ഉത്തര്പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല് പ്രദേശ്, ഡല്ഹി എന്നിവിടങ്ങളില് വന് വിജയം നേടിയാണ് നാല് പതിറ്റാണ്ട് മുമ്പ് കോണ്ഗ്രസ് ആ ചരിത്ര നമ്പറിലേക്ക് എത്തിയത്. യുപിയില് 83, ബിഹാറില് 48, മഹാരാഷ്ട്രയില് 43, ഗുജറാത്തില് 24, മധ്യപ്രദേശില് 40, രാജസ്ഥാനില് 25, ഹരിയാനയില് 10, ഡല്ഹിയില് ഏഴ്, ഹിമാചല് പ്രദേശില് നാല് എന്നിങ്ങനെയാണ് കോണ്ഗ്രസിന് അന്ന് കിട്ടിയ സീറ്റുകള്.

അന്ന് യുപിയില് ആകെ 85 സീറ്റുകളും ബീഹാറിന് 54 സീറ്റുകളും മധ്യപ്രദേശില് 40 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 1984ല്, ഈ സംസ്ഥാനങ്ങളില് നിന്ന് 299 സീറ്റുകളില് 284ലും കോണ്ഗ്രസ് വിജയിച്ചു. അതായത് 95 ശതമാനം വിജയം. പാര്ട്ടിയുടെ വിജയം ഉറപ്പാക്കാനും രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയില് എത്താനും അത് ധാരാളമായിരുന്നു.

ശേഷം പ്രബലമായ വിജയം 35 വര്ഷങ്ങള്ക്ക് ശേഷം എന്ഡിഎയുടെ നേതൃത്വത്തില് 2019ല് ബിജെപിയുടേതായിരുന്നു. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളില് 353 എണ്ണവും എന്ഡിഎ നേടി. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ സമാനമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആ വിജയമുണ്ടായത്. 2004 ലെ തിരഞ്ഞെടുപ്പ് മുതല് ബിജെപിയക്ക് അചഞ്ചലമായ വോട്ടുകള് കിട്ടുന്ന കോട്ടയായി ഹിന്ദി ഹൃദയഭൂമി മാറി. ഒരുകാലത്ത് കോണ്ഗ്രസിനൊപ്പം നിന്ന ഹിന്ദി ഹൃദയഭൂമിയിലെ വോട്ടുകള് പിന്നീട് ബിജെപിയ്ക്ക് മറിഞ്ഞ കാഴ്ചയാണ് രാജ്യം കണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us