അന്ന് അര്ണബിന് നേരെ നടുവിരല് ഉയര്ത്തിയ മഹുവ; ബിജെപിയുടെ മുനയൊടിച്ച് വീണ്ടും പാര്ലമെന്റിലേക്ക്

പാര്ലമെന്റില് ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്ന്നായിരുന്നു മഹുവയെ ബിജെപി പുറത്താക്കിയത്.

അനുശ്രീ പി കെ
1 min read|04 Jun 2024, 05:08 pm
dot image

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില് നിന്ന് വീണ്ടും ലോക്സഭയിലേക്ക് നടന്നുകയറി തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയിത്ര. തുടക്കം മുതല് മണ്ഡലത്തില് ലീഡ് നിലനിര്ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതല് ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. ഒടുവില് പാര്ലമെന്റില് നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കി.

രാജകുടുംബത്തില് നിന്നുള്ള അമൃത റോയിക്കെതിരെ മത്സരിച്ച മഹുവ പ്രചാരണത്തിന്റെ തുടക്കം മുതല് വലിയ ആത്മവിശ്വാസത്തിലായിരുന്നു. ലോക്സഭയില് നിന്നും പുറത്താക്കിയും റെയ്ഡുകളിലൂടെയും മറ്റും തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഗൂഢാലോചനയ്ക്കുള്ളതായിരിക്കും തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രചാരണ വേളയില് പ്രഖ്യാപിച്ച സ്ഥാനാര്ത്ഥിയായിരുന്നു മഹുവ.

പാര്ലമെന്റില് ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്ന്നായിരുന്നു മഹുവയെ ബിജെപി പുറത്താക്കിയത്. പാര്ലമെന്ററി ലോഗിന് വിവരങ്ങള് വ്യവസായി ദര്ശന് ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്സ് പാനല് കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

രാഹുലിന്റെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന മഹുവ പാര്ലമെന്റില് രാഹുലിനോളം പോന്ന എതിരാളിയായിരുന്നു ബിജെപിക്ക്. 2010 ലാണ് മഹുവയുടെ തൃണമൂല് കോണ്ഗ്രസ് പ്രവേശനം. ചാനല് ചര്ച്ചകളില് തൃണമൂല് കോണ്ഗ്രസിന്റെ തുറപ്പുചീട്ടായിരുന്നു ഈ പെണ് പോരാളി. റിപ്പബ്ലിക് ടിവി ചര്ച്ചക്കിടെ അര്ണബ് ഗോസ്വാമായോട് നടുവിരല് ഉയര്ത്തി പ്രതികരിച്ച മെഹുവ അന്ന് വലിയ ചര്ച്ചയായിരുന്നു.

2016 ലാണ് കരിംപൂര് മണ്ഡലത്തില് മത്സരിച്ച് നിയമസഭയിലേക്ക് നടന്നുകയറിയത്. പിന്നീട് 2019 ല് നിന്നും ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 6,14,872 വോട്ടുകള് നേടിയായിരുന്നു അന്ന മഹുവ മൊയ്ത്ര വിജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷം. 5,51,654 വോട്ടുകളായിരുന്നു ബിജെപിയുടെ കല്യാണ് ചൗബെയ്ക്ക് ലഭിച്ചത്. 2009 മുതല് തൃണമൂല് കോണ്ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കൃഷ്ണനഗര്.

ചോദ്യത്തിന് കോഴ വിവാദവും സസ്പെന്ഷനുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങള് ഉണ്ടാക്കിയെങ്കിലും മെഹുവയെ ഉലച്ചിരുന്നില്ല. സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചത് മുതല് ഇങ്ങോട്ട് പ്രചാരണത്തില് ആളികത്തുകയായിരുന്നു മമത. ഇത്ര വലിയ ബിജെപി പ്രതിരോധം മറികടന്ന് തിരിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് നടന്നുകയറുമ്പോള് മഹുവ ചിരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us