മേനകാ ഗാന്ധി പിന്നില്, വരുണിന് സീറ്റ് നിഷേധിച്ച പിലിഭിത്തില് ബിജെപി മുന്നില്

സമാജ്വാദി പാര്ട്ടിയുടെ റാംഭുവല് നിഷാദാണ് സിറ്റിങ് എംപി കൂടിയായ മേനകാ ഗാന്ധിയെ പിന്നിലാക്കിയിരിക്കുന്നത്.

dot image

ലഖ്നൗ: ബിജെപി എം പി മേനകാ ഗാന്ധി ഉത്തര്പ്രദേശിലെ സുല്ത്താന്പൂര് മണ്ഡലത്തില് 39,000-ത്തിലധികം വോട്ടുകള്ക്ക് പിന്നില്. 2019-ല് 14,526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേനകാ സഞ്ജയ് ഗാന്ധി ബിഎസ്പി സ്ഥാനാര്ത്ഥിയെ തോല്പ്പിച്ചത്. വരുൺ ഗാന്ധിക്ക് ബിജെപി സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ വലിയ ചർച്ചകൾക്ക് ഇടയാക്കിയ സംസ്ഥാനത്തെ പിലിഭിത്ത് മണ്ഡലത്തിൽ ബിജെപി മുന്നിലാണ്.

1996- മുതല് മേനകാ ഗാന്ധി, വരുണ് ഗാന്ധി എന്നിവര് മാറി മാറി വിജയിച്ച പിലിഭിത്ത് മണ്ഡലത്തില് ബിജെപി സ്ഥാനാർഥി ജിതിന് പ്രസാദയാണ് മുന്നില്. 169791 വോട്ടിനാണ് രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാർട്ടി സ്ഥാനാര്ഥിയെയാണ് ജിതിന് പ്രസാദ പിന്നിലാക്കിയിരിക്കുന്നത്.

കടത്തനാടന് മണ്ണിലെ ചേകവന് ഷാഫി തന്നെ

സമാജ്വാദി പാര്ട്ടിയുടെ റാംഭുവല് നിഷാദാണ് സിറ്റിങ് എംപി കൂടിയായ മേനകാ ഗാന്ധിയെ പിന്നിലാക്കിയിരിക്കുന്നത്. ബിഎസ്പിയുടെ ഉദ്രജ് വര്മ മൂന്നാം സ്ഥനത്തുണ്ട്. ഇസ്റൗലി, സുല്ത്താന്പൂര്, സദാര്, ലാംബുഅ, കാടിപ്പൂര് എന്നീ അഞ്ചു മണ്ഡലങ്ങള് അടങ്ങുന്നതാണ് സുല്ത്താന്പ്പൂര് ലോക്സഭാ മണ്ഡലം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us