ലഖ്നൗ: ഉത്തർപ്രദേശിൽ മത്സരിച്ച 80 സീറ്റുകളിലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് പരാജയം. നാല് തവണ യുപി മുഖ്യമന്ത്രിയായിട്ടുള്ള ഇക്കുറി ഒറ്റയ്ക്കാണ് 80 സീറ്റുകളിലും മത്സരിച്ചത്. എന്നാൽ ഈ സീറ്റുകളിൽ ഒന്നിൽ പോലും മായാവതിക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.
1995, 1997, 2002, 2007 വർഷങ്ങളിൽ മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് പിന്നീടുള്ള വർഷങ്ങളിൽ മായാവതിക്ക് വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 2019ൽ അഖിലേഷ് യാദവിൻ്റെ സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുകയും തുടർന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ വിജയിക്കുകയും ചെയ്തു.
LIVE BLOG: വോട്ടെണ്ണൽ പുരോഗമിക്കുന്നു; യുപിയിലും മഹാരാഷ്ട്രയിലും ഇൻഡ്യ മുന്നണിയുടെ മുന്നേറ്റംഅതേസമയം ബിജെപിയുടെ കോട്ടയായ ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യം ഇക്കുറി വലിയ മുന്നേറ്റമാണ് നടത്തിയത്. എൻഡിഎ വെറും 35 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്തത്. ഇൻഡ്യാ സഖ്യം 44 സീറ്റുകളിൽ മുന്നേറി. അഖിലേഷിന്റെ സമാജ്വാദി പാർട്ടിയും കോൺഗ്രസും ചേർന്ന് യുപിയിൽ വലിയ നേട്ടമാണ് കൈവരിച്ചത്.