വാരണാസിയിൽ മോദി പിന്നിൽ; 11480 വോട്ട് നേടികോൺഗ്രസ് മുന്നിൽ

എക്സിറ്റ് പോൾ ഫലങ്ങളെ മാറ്റിമറിച്ചുകൊണ്ട് നിലവിൽ ബിജെപിയെ പിന്നിലാക്കി ഇൻഡ്യാ മുന്നണി മുന്നേറുകയാണ്

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ പിന്നിൽ. ആദ്യ റൗണ്ടിൽ 11480 വോട്ട് നേടി കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് ആണ് മുന്നിൽ നിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയക്ക് 5257 വോട്ട് മാത്രമാണ് ലഭിച്ചത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. എക്സിറ്റ് പോൾ ഫലങ്ങളെ മാറ്റിമറിച്ചുകൊണ്ട് നിലവിൽ ബിജെപിയെ പിന്നിലാക്കി ഇൻഡ്യാ മുന്നണി മുന്നേറുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില് എന്ഡിഎയ്ക്ക് മുന്തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ. എന്ഡിടിവി പോള് ഓഫ് പോള്സ് എക്സിറ്റ് പോള് ഫല പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള് പ്രവചിക്കുന്നു. മറ്റു കക്ഷികള് 37 സീറ്റില് വരെ വിജയിക്കുമെന്നായിരുന്നു പോള് ഓഫ് പോള്സ് പ്രവചനം.

മറ്റ് ആറ് എക്സിറ്റ് പോളുകളും എന്ഡിഎക്ക് മുന്തൂക്കം പ്രവചിക്കുന്നതായിരുന്നു. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353-368), ഡൈനിക് ഭാസ്കര് (281-350), ന്യൂസ് നാഷണ് (342-378), ജന് കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം. നരേന്ദ്രമോദിയുടെ നേതൃത്വത്തില് എന്ഡിഎക്ക് മൂന്നാം ടേം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 2019 നെ അപേക്ഷിച്ച് ഇന്ഡ്യാമുന്നണി നിലമെച്ചപ്പെടുത്തുമെന്നും പ്രവചിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us