'യുപിയില് പ്രതിപക്ഷ പ്രവര്ത്തകരെ വീട്ടുതടങ്കലില് വെച്ചിരിക്കുന്നു'; ആരോപണവുമായി അഖിലേഷ് യാദവ്

പ്രവര്ത്തകരെ ഉടന് വിട്ടയയ്ക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു

dot image

ലഖ്നൗ: ഉത്തര്പ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാര്ട്ടിപ്രവര്ത്തകരെ വീട്ടുതടങ്കലില് പാര്പ്പിച്ചിരിക്കുകയാണെന്ന് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടെണ്ണലില് പങ്കെടുക്കുന്നതില് നിന്ന് ജില്ലാ ഭരണകൂടവും പൊലീസും ചേര്ന്ന് പ്രവര്ത്തകരെ തടഞ്ഞുനിര്ത്തുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയ പ്രവര്ത്തകരെ ഉടന് വിട്ടയയ്ക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.

സുപ്രീം കോടതി, ഇന്ത്യന് തിരഞ്ഞെടുപ്പ് കമ്മീഷന്, ഉത്തര്പ്രദേശിലെ പൊലീസ് മേധാവി എന്നിവരെ ടാഗ് ചെയ്താണ് മുന് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പോസ്റ്റ്. 'ഉത്തര്പ്രദേശില് മിര്സാപൂര്, അലിഖഢ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ഭരണകൂടവും പൊലീസും ചേര്ന്ന് പ്രതിപക്ഷ പാര്ട്ടി പ്രവര്ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലില് പാര്പ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്ക്ക് വോട്ടെണ്ണലില് പങ്കെടുക്കാന് സാധിക്കില്ല', അഖിലേഷ് യാദവ് എക്സില് കുറിച്ചു.

'എല്ലാ രാഷ്ട്രീയ പാര്ട്ടികളും സമാധാനപരമായി പ്രവര്ത്തിക്കേണ്ട സമയത്ത് സര്ക്കാരും ഭരണകൂടവും ജനരോഷത്തിന് കാരണമാകുന്ന പ്രവര്ത്തികള് ചെയ്യരുത്. ഇത്തരത്തില് പക്ഷപാതപരമായി പ്രവര്ത്തിക്കുന്ന അധികാരികളെ ഉടന് തന്നെ സ്ഥാനത്തുനിന്ന് നീക്കുമെന്നും വോട്ടെണ്ണല് സമാധാനപരമായ സാഹചര്യത്തില് പൂര്ത്തിയാക്കപ്പെടുമെന്നും ഞാന് പ്രതീക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us