മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി, അന്തിമ കുറ്റപത്രം സമർപ്പിക്കാതെ ജാമ്യം ഇല്ല

നേരത്തെ തനിക്കെതിരെയുള്ള ഡിജിറ്റൽ തെളിവ് നശിപ്പിക്കാൻ സിസോദിയ ശ്രമിച്ചതായും ഇഡി കോടതിയിൽ പറഞ്ഞു

dot image

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇഡിയോടും സിബിഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാത്രമേ ജാമ്യ ഹർജി കോടതി പരിഗണിക്കുകയുള്ളൂ.

സിസോദിയയുടെ ജാമ്യ ഹർജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവിൽ, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാമെന്ന ഇഡി വാദവും കോടതി അംഗീകരിച്ചു. നേരത്തെ തനിക്കെതിരെയുള്ള ഡിജിറ്റൽ തെളിവ് നശിപ്പിക്കാൻ സിസോദിയ ശ്രമിച്ചതായും ഇഡി കോടതിയിൽ പറഞ്ഞു.

കോട്ടയത്ത് മാണി വിഭാഗത്തിന് തിരിച്ചടി; വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം

ഡൽഹി മദ്യനയക്കേസിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ജുഡീഷ്യല് കസ്റ്റഡിയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us