ഓഹരി കുംഭകോണം ; മോദിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാൻ കോൺഗ്രസ്

എക്സിറ്റ് പോളുകളെ ഉപയോഗിച്ച് ഓഹരി വിപണിയിൽ തിരിമറി നടത്തിയ വകയിൽ ചെറുകിട നിക്ഷേപകരുടെ 30 ലക്ഷം കോടി നഷ്ടപ്പെടുത്തി എന്നാണ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം

dot image

ഡൽഹി: ഓഹരി കുംഭകോണത്തിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്. നാളത്തെ കോൺഗ്രസ് പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യും. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ആരംഭിക്കും. മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞക്ക് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഓഹരി കുംഭകോണ ആരോപണം കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ് കിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

എക്സിറ്റ് പോളുകളെ ഉപയോഗിച്ച് ഓഹരി വിപണിയിൽ തിരിമറി നടത്തിയ വകയിൽ ചെറുകിട നിക്ഷേപകരുടെ 30 ലക്ഷം കോടി നഷ്ടപ്പെടുത്തി എന്നാണ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം. വിഷയം പൊതുമധ്യത്തിൽ സജീവ ചർച്ചയാക്കാനാണ് നീക്കം. നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്ത് ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകണം എന്ന് തീരുമാനിക്കും.

പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം. ആരോപണത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം എന്ന ആവശ്യം വരുന്ന വർഷകാല സമ്മേളനത്തിൽ ശക്തമാക്കും. പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധി എത്തുന്നതിന് മുന്നോടിയായാണ് ആരോപണം എന്നാണ് സൂചന. വിഷയത്തിൽ ബിജെപി നേതാക്കൾ പ്രതികരണം നടത്തിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിനായി സഖ്യം രൂപീകരിച്ചിട്ടില്ല, ഒറ്റയ്ക്ക് മത്സരിക്കും: എഎപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us