കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം; തൃണമൂൽ എംഎൽഎയും നടനുമായ ചക്രവർത്തിക്കെതിരെ കേസ്

ഐപിസി സെക്ഷൻ 323,341,506,34 വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടനെതിരെ കേസെടുത്തത്

dot image

കൊൽക്കത്ത: റെസ്റ്റോറൻ്റിലെ ജീവനക്കാരനുമായി നടന്ന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റസ്റ്റോറൻ്റ് ഉടമയെ തല്ലിച്ചതച്ചതിന് ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോഹം ചക്രവർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബംഗാൾ പൊലീസ്. തർക്കത്തിനിടെ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അധിക്ഷേപിച്ചതിൽ പ്രകോപിതനായാണ് താൻ ഉടമയെ തല്ലിയതെന്നും മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ല എന്നുമാണ് ചക്രവർത്തിയുടെ വാദം. ഐപിസി സെക്ഷൻ 323,341,506,34 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്. റെസ്റ്റോറന്റ് ഉടമയുടെ പരാതിയിലാണ് നടപടി.

ന്യൂടൗൺ ഏരിയയിൽ സ്ഥിതി ചെയ്യുന്ന കൊൽക്കത്ത ഡിലൈറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ചാർജൊന്നും ഈടാക്കാതെ തൻ്റെ റെസ്റ്റോറൻ്റിന് മുകളിൽ ഷൂട്ട് ചെയ്യാൻ ചക്രവർത്തിയെ അനുവദിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ സെക്യൂരിറ്റി സ്റ്റാഫിൻ്റെ കാറുകൾ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞതിന് തന്നെ തല്ലുകയും ചവിട്ടുകയും ചെയ്യുകയായിരുന്നുവെന്നും റെസ്റ്റോറന്റ് അനീസുർ ആലം ഉടമ പൊലീസിന് മൊഴി നൽകി.

'എൻ്റെ റെസ്റ്റോറൻ്റിന് മുകളിൽ ഷൂട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നു, അതിനായി ഞാൻ പണമൊന്നും ചോദിച്ചില്ല. അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി അവരുടെ കാറുകൾ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു. മറ്റ് ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തതിനാൽ അവ നീക്കം ചെയ്യാൻ എൻ്റെ ജീവനക്കാർ പറഞ്ഞു. ഇതോടെ ജീവനക്കാരന് നേരെ കയ്യേറ്റമുണ്ടായി. ഇത് തടയാൻ ചെന്നപ്പോയാണ് തന്നെ തല്ലി ചതച്ചത്' ആലം ആരോപിച്ചു.

മോദി സര്ക്കാര് നിയമവിരുദ്ധം, ഇന്ഡ്യ സഖ്യത്തിന് അവകാശമുന്നയിക്കാന് കഴിഞ്ഞേക്കും: മമത ബാനര്ജി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us