'കൂടുതൽ കരുത്തുള്ള സ്ത്രീയായി തിരിച്ചു വരും'; ഹജ്ജ് യാത്രയുടെ വിവരങ്ങൾ പങ്ക് വെച്ച് സാനിയ മിർസ

കഴിഞ്ഞ ജനുവരിയില് സാനിയ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കില് നിന്ന് വിവാഹമോചനം നേടിയിരുന്നു

dot image

ന്യൂഡൽഹി: ഹജ്ജ് കര്മത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്സ. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില് ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില് പൊറുത്തുതരണമെന്നും സാനിയ ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കുറിപ്പില് പറയുന്നു. നിങ്ങളുടെ പ്രാര്ഥനയില് തന്നേയും ഓര്ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ കുറിപ്പില് വ്യക്തമാക്കുന്നു.

'എന്റെ പ്രിയപ്പെട്ടവരോടും കൂട്ടുകാരോടും, ഹജ്ജ് എന്ന പരിശുദ്ധ കര്മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഈ പരിവര്ത്തന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്, എന്റെ തെറ്റുകള് പൊറുത്തുതരണമെന്ന് ഞാന് നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തില് എന്റെ ഹൃദയം കൃതജ്ഞതയാല് നിറഞ്ഞിരിക്കുന്നു. എന്റെ പ്രാര്ഥനകള്ക്ക് ഉത്തരം നല്കാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാന് ദൈവത്തോട് പ്രാര്ഥിക്കുന്നു. ഞാന് അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള് നിങ്ങളുടെ പ്രാര്ഥനകളില് എന്നെ ഓര്ക്കുക. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു'- ഇന്സ്റ്റഗ്രാം കുറിപ്പില് സാനിയ പറയുന്നു.

നേരത്തെ ഉംറ നിര്വഹിക്കാന് സാനിയ കുടുംബസേമതം പുണ്യഭൂമിയിലെത്തിയിരുന്നു. മകന് ഇഹ്സാന് മിര്സ മാലിക്, മാതാപിതാക്കളായ ഇമ്രാന് മിര്സ, നസീമ മിര്സ, സഹോദരി അനം മിര്സ, സഹോദരീ ഭര്ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന് തുടങ്ങിയവര് സാനിയയ്ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില് സാനിയ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കില് നിന്ന് വിവാഹമോചനം നേടിയിരുന്നു. സാനിയയുടെ പിതാവ് ഇമ്രാന് മിര്സയാണ് ഇന്സ്റ്റഗ്രാമിലൂടെ ഈ വാര്ത്ത പുറത്തുവിട്ടത്. പാക് നടി സന ജാവേദിനെ ഷുഐബ് മാലിക്ക് വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

'ഇഗ യുഗം'; ഫ്രഞ്ച് ഓപ്പണില് ഹാട്രിക് കിരീടം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us