തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ജൂൺ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് പങ്കെടുക്കും. കഴിഞ്ഞ വർഷമാണ് വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ മൂന്നുപേർക്ക് വീതം ക്യാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങൾ നൽകിയിരുന്നു.
കഴിഞ്ഞതവണ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പേരിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചതെങ്കിൽ, ഇത്തവണ പാർട്ടിയായ തമിഴക വെട്രി കഴകമാണ് സംഘാടകർ. അരിയല്ലൂർ, കോയമ്പത്തൂർ, ധർമപുരി, ദിണ്ടിഗൽ, ഈറോഡ്, കന്യാകുമാരി, കരൂർ, കൃഷ്ണഗിരി, മധുര, നാമക്കൽ, നീലഗിരി, പുതുക്കോട്ട, രാമനാഥപുരം, സേലം, ശിവഗംഗ, തെങ്കാശി, തേനി, തൂത്തുക്കുടി, തിരുനെൽവേലി, തിരുപ്പൂർ, വിരുദുനഗർ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ആദ്യ ഘട്ടമായ ചടങ്ങിൽ അനുമോദിക്കുന്നത്.
ധനുഷിന്റെ രായൻ എന്നെത്തും?; ഒടുവിൽ തീരുമാനമറിയിച്ച് നിർമ്മാതാക്കൾചെന്നൈ, കടലൂർ, കള്ളക്കുറിച്ചി, കാഞ്ചീപുരം, മൈലാടുതുറൈ, നാഗപട്ടണം, പെരമ്പല്ലൂർ, റാണിപ്പേട്ട്, തഞ്ചാവൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, തിരുവാരൂർ, തിരുപ്പത്തൂർ, തിരുച്ചിറപ്പള്ളി, വെല്ലൂർ, വിഴുപുരം, പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കാരയ്ക്കൽ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ അടുത്ത ഘട്ടത്തിലുമാണ് അനുമോദിക്കുക.