മണിപ്പൂരിലെ സംഘര്ഷം; ആര്എസ്എസ് പറയുന്നതെങ്കിലും മോദി കേള്ക്കണമെന്ന് കോണ്ഗ്രസ്

'പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി കേട്ടെങ്കിലേ രാജ്യം മുന്നോട്ടുപോകൂ'

dot image

ന്യൂഡല്ഹി: മണിപ്പൂരിലെ വംശീയ സംഘര്ഷത്തില് ആശങ്ക പ്രകടിപ്പിച്ച ആര്എസ്എസ് മേധാവി ഡോ. മോഹന് ഭാഗവതിന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്ക്കണമെന്ന് കോണ്ഗ്രസ്. പ്രതിപക്ഷത്തെ കേള്ക്കുന്ന സ്വഭാവം മോദിക്ക് ഇല്ലെന്നും എന്നാല്, ആര്എസ്എസ് പറയുന്നതെങ്കിലും ശ്രദ്ധിക്കണമെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സര്ക്കാറിന് കഴിഞ്ഞ പത്ത് വര്ഷം സംഭവിച്ചത് ഇനി ആവര്ത്തിക്കരുത്. മാസങ്ങളായി താന് പറഞ്ഞുവരുന്നതാണ് ഭാഗവതും പറഞ്ഞത്. നമ്മളും അവരും എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഭാഗവത് പറഞ്ഞത്.

ഭാഗവതിന്റെ പ്രസ്താവനയെ ഞങ്ങള് സ്വാഗതം ചെയ്യുന്നു. മണിപ്പൂര് പ്രശ്നം പരിഹരിക്കാന് മുഖ്യമന്ത്രി എന് ബിരേന് സിങ്ങിനെ മാറ്റണമെന്ന ആവശ്യം പോലും ബിജെപി ചെവിക്കൊണ്ടില്ല. പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി കേട്ടെങ്കിലേ രാജ്യം മുന്നോട്ടുപോകുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവില് തീര്ഥാടകര്ക്കു നേരെയുണ്ടായ ആക്രമണത്തില് മോദി സര്ക്കാറിനെ കബില് സിബല് രൂക്ഷമായി വിമര്ശിച്ചു. 370ാം അനുഛേദനം എടുത്തുകളഞ്ഞതിന്റെ ഫലമാണ് ഇപ്പോള് അനുഭവിക്കുന്നത്. ബിജെപിയുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം പ്രശ്നങ്ങള് ഉണ്ടാകുന്നത് ഭരണം നടത്തികൊണ്ടുപോകണമെന്ന ചിന്ത ഇല്ലാത്തതുകൊണ്ടാണെന്നും സിബല് കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us