സത്യപ്രതിജ്ഞയ്ക്കിടെ ക്യാമറയിൽ പതിഞ്ഞ വിചിത്രജീവി ഏത്? ആശങ്ക വേണ്ട, ദുരൂഹത നീങ്ങിയതായി ദില്ലി പൊലീസ്

രാഷ്ട്രപതിഭവനിൽ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്ന തരത്തിലാണ് വീഡിയോ വൈറലായത്.

dot image

ഡൽഹി: പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ ഒരു ജീവി ക്യാമറയിൽ പതിഞ്ഞിരുന്നു. അവ്യക്തമായി മാത്രമാണ് ഇത് വീഡിയോയിൽ പതിഞ്ഞത്. രാഷ്ട്രപതിഭവനിൽ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്ന തരത്തിലാണ് വീഡിയോ വൈറലായത്.

ബിജെപി എം പി ദുർഗാദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തിൽ ജീവി നടന്നുപോകുന്നത്. ഇതിനെചൊല്ലിയുള്ള ദുരൂഹതകളെല്ലാം നീങ്ങിയെന്നാണ് ഇപ്പോൾ ദില്ലി പൊലീസ് പറയുന്നത്. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിയെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അത് ഏതോ വന്യമൃഗമാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അതു സംബന്ധിച്ച് എല്ലാ ആശങ്കകളും ആവശ്യമില്ലാത്തതാണ്. അതൊരു സാധാരണ വളർത്തുപൂച്ചയാണ്. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.

ആ വിചിത്രജീവി പുലിയാണെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള രാഷ്ട്രപതിഭവനിൽ അത്രയധികം പ്രാധാന്യമുള്ള ചടങ്ങ് നടക്കുന്ന സമയത്ത് ഇങ്ങനെയൊരു സംഭവം നടന്നത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, നായകളും വളർത്തുപൂച്ചകളുമാണ് രാഷ്ട്രപതി ഭവൻ കെട്ടിടസമുച്ചയത്തിലുള്ളതെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. ഈ മേഖലയിലെങ്ങും പുലിയെ കണ്ടിട്ടില്ലെന്ന് വനം വന്യജീവി വകുപ്പും ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ പങ്കെടുത്തു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാരും ചടങ്ങിനെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us