'മണിപ്പൂരിൽ സമാധാനം വേഗത്തിലാക്കണം, ശ്രദ്ധ രാഷ്ട്രനിർമ്മാണത്തിലാവണം'; സര്ക്കാരിനോട് മോഹൻ ഭാഗവത്

നാഗ്പൂരിലെ ഒരു ആർഎസ്എസ് പരിപാടിയിൽ സംസാരിക്കവേ, പുതിയ സർക്കാരിനും പ്രതിപക്ഷത്തിനും വേണ്ടിയുള്ള തന്റെ ഉപദേശ നിർദ്ദേശങ്ങളും മോഹൻ ഭഗവത് നൽകി

dot image

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ഇനി ശ്രദ്ധ രാഷ്ട്രനിർമ്മാണത്തിലേക്ക് മാറണമെന്നും ആഹ്വാനം ചെയ്ത് രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ഒരു ആർഎസ്എസ് പരിപാടിയിൽ സംസാരിക്കവേ, പുതിയ സർക്കാരിനും പ്രതിപക്ഷത്തിനും വേണ്ടിയുള്ള തന്റെ ഉപദേശ നിർദ്ദേശങ്ങളും മോഹൻ ഭഗവത് നൽകി. തിരഞ്ഞെടുപ്പും ഭരണവും ഒരുപോലെയാണെന്നുള്ള പരമ്പാരഗത സമീപനം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

'തെരഞ്ഞെടുപ്പ് സമവായമുണ്ടാക്കാനുള്ള പ്രക്രിയയാണ്. പാർലമെൻ്റിന് രണ്ട് വശങ്ങളുണ്ട്, അതിനാൽ ഏത് ചോദ്യത്തിൻ്റെയും രണ്ട് വശങ്ങളും പരിഗണിക്കാം. ഒരു കക്ഷി ഒരു പക്ഷത്തെ അഭിസംബോധന ചെയ്താൽ, പ്രതിപക്ഷ കക്ഷിക്ക് മറുവശം അഭിസംബോധന ചെയ്യാൻ കഴിയണം.' ഭഗവത് കൂട്ടിച്ചേർത്തു.

മണിപ്പൂരിൽ സമാധാനം വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു. അക്രമം മുൻഗണനാടിസ്ഥാനത്തിൽ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥ, പ്രതിരോധ തന്ത്രം, കായികം, സംസ്കാരം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ രാജ്യം കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. അതിനർത്ഥം എല്ലാ വെല്ലുവിളികളെയും തരണം ചെയ്തുവെന്നതല്ല. ആ വെല്ലുവിളികളെയും കൂടി മറികടക്കുന്ന ഭരണമാണ് ഈ അഞ്ചു വർഷം എൻഡിഎ സർക്കാർ നടത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

'മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്'; പിഐബി മുന്നറിയിപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us