മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ ബുധനാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന

dot image

ഭുവനേശ്വർ : മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിത മുഖത്തെയാണ് ബിജെപി അവതരിപ്പിച്ചത് .ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നാലു തവണ എംഎൽഎയായിരുന്ന മോഹൻ ചരൺ മാജിയെ മുഖ്യമന്ത്രിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാനും ജുവൽ ഓറമും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മോഹൻ ചരൺ മാജി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.കെ വി സിങ് ഡിയോ, പ്രവതി പരീദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കിയോൻജർ നിയമസഭാ മണ്ഡലത്തിൽനിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്.

ബിജെപിയും കോണ്ഗ്രസും തമ്മില് കേരളത്തില് ഐക്യധാര രൂപപ്പെട്ടു വരുന്നു; എം വി ഗോവിന്ദന് നിയമസഭയില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us