ആറ് കോടി രൂപയ്ക്ക് യുഎസ് വനിത വാങ്ങിയത് 300 രൂപ വിലയുള്ള ആഭരണങ്ങൾ; കബളിപ്പിച്ചതായി പൊലീസ്

കടയുടമയേയും പിതാവിനേയും കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

dot image

ജയ്പൂർ: ആറ് കോടി രൂപയ്ക്ക് 300 രൂപ വിലമതിക്കുന്ന കൃത്രിമ ആഭരണങ്ങൾ നൽകി യുഎസ് വനിതയെ കടയുടമ കബളിപ്പിച്ചതായി പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയിൽ നിന്നാണ് യുഎസ് പൗരയായ ചെറിഷ് സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾ വാങ്ങിയത്. ഈ വർഷം ഏപ്രിലിൽ യുഎസിൽ നടന്ന ഒരു പ്രദർശന പരിപാടിയിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോൾ അത് വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് ചെറിഷ് ഇന്ത്യയിലേക്ക് പറന്ന് കടയുടമയായ ഗൗരവ് സോണിയെ നേരിട്ട് കണ്ടു.

എന്നാൽ ആരോപണം കടയുടമ തള്ളിക്കളയുകയായിരുന്നു. തുടർന്ന് യുവതി ജയ്പൂരിലെ പൊലീസിൽ പരാതി നൽകി. യുഎസ് എംബസിയുടെ സഹായവും അവർ അഭ്യർത്ഥിച്ചിരുന്നു. വിഷയം അന്വേഷിക്കാൻ ജയ്പൂർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സെവൻസ് കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ പറ്റിച്ചു; കരാർ രേഖയുമായി താരം എസ്പി ഓഫീസിൽ

2022-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഗൗരവ് സോണിയുമായി ബന്ധപ്പെട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതി കഴിഞ്ഞ രണ്ട് വർഷമായി കൃത്രിമ ആഭരണങ്ങൾക്കായാണ് ആറ് കോടിരൂപ നൽകിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് കടയുടമ ഗൗരവ്, പിതാവ് രാജേന്ദ്ര സോണി എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image