ഭാര്യയുടെ പോസ്റ്റിലിട്ട കമന്റ്, കലാശിച്ചത് കൊലപാതകത്തിൽ; കൊല്ലപ്പെട്ടത് ദർശന്റെ കടുത്ത ആരാധകൻ

കഴിഞ്ഞ പത്ത് വർഷമായി നടൻ ദർശനും പവിത്രയും സുഹൃത്തുക്കളാണ്

dot image

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ. ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ കൊല്ലപ്പെട്ട രേണുകസ്വാമി ഇട്ട കമന്റ് ആണ് ദർശനെയും സുഹൃത്ത് പവിത്രയെയും പ്രകോപിപ്പിച്ചത് എന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുകസ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുകസ്വാമിക്കെതിരെ തിരിയാൻ നടനെയും സുഹൃത്തിനെയും പ്രേരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷമായി നടൻ ദർശനും പവിത്രയും അടുപ്പത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം പവിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ബന്ധത്തിന്റെ പേരിൽ ദർശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ വാക്പോര് നടന്നിരുന്നു. ഇത് പിന്നീട് കന്നഡ സിനിമാലോകത്തും ചർച്ചയായി. ആരാധകരും പവിത്രയ്ക്കെതിരെ തിരിഞ്ഞു. തുടര്ന്ന് നടി ഈ ചിത്രങ്ങള് നീക്കം ചെയ്തു. കഴിഞ്ഞ ജനുവരിയില് പവിത്ര വീണ്ടും ഒരു ഇന്സ്റ്റഗ്രാം റീല് പങ്കുവച്ചു.

ഭര്ത്താവ് സഞ്ജയ് സിങ്ങിനും മകള് ഖുശി ഗൗഡയ്ക്കുമൊപ്പമുള്ള പവിത്രയുടെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തായിരുന്നു വിജയലക്ഷ്മിയുടെ പ്രതികാരം. മറ്റൊരാളുടെ ഭര്ത്താവുമൊന്നിച്ചുള്ള റീല് പങ്കുവെയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താൽപര്യങ്ങള്ക്കും നേട്ടങ്ങള്ക്കും വേണ്ടി തന്റെ ഭര്ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി ഈ പോസ്റ്റില് പറയുന്നു. ഈ പോസ്റ്റ് ഇപ്പോഴും വിജയലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പേജില് കാണാം.

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ, കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദ്വീപയുടെ കടുത്ത ആരാധകനാണെന്നതും അമ്പരപ്പിക്കുന്ന വസ്തുതയാണ്. രേണുക സ്വാമിയെ ദർശന്റെ വീട്ടിൽ നിന്ന് നടന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളാണ് ആർ ആർ നഗറിലെ ഒരു ഷെഡിലേക്ക് പിടിച്ചു കൊണ്ട് വന്നത്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. 8ന് രാത്രിയോടെ രേണുകസ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ഇവിടേക്ക് പിന്നീട് ദർശനും വന്നു. എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിച്ചു. തുടര്ന്ന് രേണുകസ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us