രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന് ഒരു സ്ത്രീയെ കണ്ടെത്താൻ കഴിയുന്നില്ലെന്നത് അവിശ്വസനീയം:ബോംബെ ഹൈക്കോടതി

കോലാപൂരിൽ നിന്നുള്ള യുവതിയുടെ ഭർത്താവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്

dot image

മുംബൈ: കാണാതായ സ്ത്രീയെ മൂന്ന് മാസം കഴിഞ്ഞിട്ടും കണ്ടെത്താത്തതിന് മഹാരാഷ്ട്ര, രാജസ്ഥാൻ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. യുവതിയെ കണ്ടെത്തി ജൂൺ 20 ന് കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോലാപ്പൂർ പൊലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടു. കോലാപൂരിൽ നിന്നുള്ള യുവതിയുടെ ഭർത്താവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തിന് ഒരു സ്ത്രീയെ കണ്ടെത്താൻ കഴിയുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് ഹൈക്കോടതി വിമർശിച്ചു.

മിശ്രവിവാഹം അംഗീകരിക്കാത്ത പിതാവ് യുവതിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. അപേക്ഷ പ്രകാരം ദമ്പതികൾ 2022 ഫെബ്രുവരിയിലാണ് വിവാഹിതരായത്. 2023 നവംബറിൽ ഇവർക്ക് ആൺകുട്ടി ജനിച്ചു. 2024 ഫെബ്രുവരിയിൽ, പിതാവിന് സുഖമില്ലെന്നും മകളെ കാണാൻ ആഗ്രഹമുണ്ടെന്നും ഒരു കുടുംബാംഗം യുവതിയെ അറിയിച്ചു. കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചശേഷം യുവതി പിതാവിനെ കാണാൻ രാജസ്ഥാനിലേക്ക് പോയി. എന്നാൽ യുവതി തിരിച്ചെത്തിയില്ല. തുടർന്നാണ് ഭർത്താവ് പരാതി നൽകിയത്.

കഴിഞ്ഞ മാസം കേസ് പരിഗണിച്ച ഹൈക്കോടതി കോലാപൂർ പൊലീസിനോട് രാജസ്ഥാനിലെത്തി അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. യുവതിയുടെ രാജസ്ഥാനിലെ വസതിയിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ മുത്തശ്ശിമാരുടെയും അയൽവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്ന് മാസമായി അമ്മയില്ലാതെ കഴിയുന്ന കുഞ്ഞിനോട് പൊലീസ് കരുതൽ കാണിക്കണമെന്ന് ബെഞ്ച് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us