ആക്രമണത്തിന് തൊട്ടുമുമ്പ് ഭീകരർ വീടുകൾ കയറി വെള്ളം ചോദിച്ചു; കത്വയിൽ പൊലീസ് റിപ്പോർട്ട്

ജമ്മു കാശ്മീരിലെ കത്വവയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു സംഭവിച്ചു.

dot image

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് മുന്നേ ഭീകരർ വെള്ളം ചോദിച്ച് വീടുകൾ കയറിയിറങ്ങിയതായി റിപ്പോർട്ട്. എന്നാൽ വേഷത്തിലും മറ്റും അപരിചിതത്വം തോന്നിയ ഗ്രാമീണർ വാതിലുകൾ കൊട്ടിയടച്ചുവെന്നും ശേഷം സേനയെ വിവരമറിയിച്ചെന്നും പൊലീസ് പറഞ്ഞു. പൊലീസ് പ്രദേശം വളയുന്നതിനിടെയാണ് ഭീകരർ വീണ്ടും ആക്രമണം നടത്തിയത്. അതേസമയം ജമ്മു കശ്മീരിലെ കത്വവയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു സംഭവിച്ചു . ദോഡയിൽ ഉണ്ടായ ആക്രമത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്വവയിലും ദോഡയിലും ഒരോ ഭീകരരെ വീതം സുരക്ഷ സേന വധിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ദോഡ ഇന്ന് സ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി ഭീകരരെ നേരിടാനാണ് തീരുമാനം

മൂന്ന് ദിവസത്തിനിടെ മൂന്ന് ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ ഉണ്ടായത്. കത്വവയിൽ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സിആർപിഎഫ് ജവാൻ കബീർ ദാസ് വീരമൃത്യു വരിച്ചു. രണ്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സുരക്ഷ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ വധിച്ചു. ബാക്കി രണ്ട് ഭീകരർക്കായി തിരച്ചിൽ തുടുകയാണ്. രാജ്യാന്തര അതിർത്തിയോട് ചേർന്നാണ് സംഭവം. ദോഡയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം മുജാഹിദിൻ ഓഫ് കാശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു.

ഗ്രനൈഡ് എറിഞ്ഞ ശേഷം ഭീകരർ വെടി ഉതിർക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചിലിനിടയിൽ ഒരു ഭീകരനെ വധിച്ചു. ദോഡയിലും പരിശോധന തുടരുകയാണ്. ഞായറാഴ്ച റിയാസിയിൽ ഒൻപതുപേർ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായിരുന്നു. ഈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്റെ രേഖചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിലുടനീളം ഒരുക്കിയിരിക്കുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി 3.0: മന്ത്രിസഭയിൽ ഭൂരിഭാഗവും ക്രിമിനൽ വിചാരണ നേരിടുന്നവരും കോടീശ്വരന്മാരും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us