നാഗ്പൂര്: നാഗ്പൂരിലെ ധംനയില് സ്ഫോടകവസ്തു നിര്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില് അഞ്ച് പേര് കൊല്ലപ്പെട്ടു. അപകടത്തില് അഞ്ച് പേര്ക്ക് പരിക്കേറ്റതായും സിറ്റി പൊലീസ് കമ്മീഷണര് രവീന്ദര് സിംഗാള് അറിയിച്ചു. ഹിംഗ്ന പൊലീസ് സ്റ്റേഷന് പരിധിയിലെ ധംന ഗ്രാമത്തിലെ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്ഫോടനം നടന്നത്. സംഭവത്തില് നാല് സ്ത്രീകളടക്കം അഞ്ച് പേരാണ് മരിച്ചത്. സംഭവത്തില് കൂടുതല് അന്വേഷണം തുടരുകയാണെന്നും കമ്മീഷണര് അറിയിച്ചു.
തൊഴിലാളികള് സ്ഫോടകവസ്തുക്കള് പാക്ക് ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം നടന്നത്. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്ന്ന് ഫാക്ടറി യൂണിറ്റ് മാനേജരും ഉടമയും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
മെയ് 23ന് താനെ ജില്ലയിലെ ഡോംബ്വിലിയിലെ വ്യാവസായിക മേഖലയിലുണ്ടായ വന് തീപിടിത്തത്തില് അഞ്ച് പേര് മരിക്കുകയും 56 പേര്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിരുന്നു. ജനുവരി 18ന് താനെയിലെ കെമിക്കല് ഫാക്ടറിയിലുണ്ടായ സ്ഫോടന പരമ്പരയിലും ഒരു തൊഴിലാളി മരിക്കുകയും നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് സ്ഫോടകവസ്തു നിര്മാണ ഫാക്ടറിയിലും സ്ഫോടനമുണ്ടായത്.
പന്തീരാങ്കാവ് പീഡനക്കേസ്; പരാതിക്കാരിയായ യുവതി ഡല്ഹിയിലോ?