'ആപ്പി'ലൂടെ ഐസ്ക്രീം ഓര്ഡര് ചെയ്ത് ആപ്പിലായി; ഞെട്ടല് മാറാതെ യുവഡോക്ടര്

രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമാണ് ഐസ്ക്രീമില് കണ്ടെത്തിയത്

dot image

മുംബൈ: മുംബൈക്കടുത്തുള്ള മലാഡിലെ ഓര്ലെം നിവാസിയായ ബ്രെന്ഡന് സെറാവോ എന്ന യുവ ഡോക്ടര് ആപ്പ് വഴി ഓര്ഡര് ചെയ്തത് മൂന്ന് ബട്ടര്സ്കോച്ച് കോണ് ഐസ്ക്രീമുകളായിരുന്നു. ഡെലിവറി ആപ്പിലൂടെയാണ് കോണ് ഐസ്ക്രീം ഓര്ഡര് ചെയ്തത്. ബട്ടര്സ്കോച്ച് കോണിന്റെ മൂടി തുറന്ന് നാവില്വെച്ച് ആസ്വദിച്ച് കഴിക്കാന് തുടങ്ങി. പെട്ടെന്ന് ശക്തിയായി എന്തോ നാവില് തട്ടിയപ്പോള് അത് പുറത്തെടുത്തുനോക്കി. കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണം. ഉടന് തന്ന ഇദ്ദേഹം വിവരം മലാഡ് പൊലീസില് അറിയിച്ചു.

തുടര്ന്ന് പൊലീസെത്തി ഐസ്ക്രീമും വിരലും പരിശോധിച്ചു. വിരല് ഫോറന്സിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്ക്രീം നിര്മിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല്, സംഭവത്തില് പ്രതികരിക്കാന് ഐസ്ക്രീം നിര്മാതാക്കള് തയ്യാറായിട്ടില്ല.

dot image
To advertise here,contact us
dot image