ബെംഗളൂരു: പോക്സോ കേസില് അന്വേഷണം നേരിടുന്ന ബിജെപി നേതാവും കര്ണാടക മുന് മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയെ ആവശ്യമെങ്കില് അറസ്റ്റ് ചെയ്യുമെന്ന് കര്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഇക്കാര്യത്തില് അന്തിമ തീരുമാനം ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപാര്ട്ട്മെന്റിന് (സിഐഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില് ഹാജരാകാന് യെദിയൂരപ്പക്ക് അന്വേഷണ ഏജന്സി നോട്ടീസ് നല്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയില് മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെണ്കുട്ടിയുടെ മാതാവിന്റെ പരാതിയില് മാര്ച്ച് 14ന് സദാശിവ നഗര് പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. അര്ബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു. എന്നാല്, ആരോപണം യെദിയൂരപ്പ നിഷേധിച്ചു.
നാഗ്പൂരിലെ സ്ഫോടകവസ്തു നിര്മാണ ഫാക്ടറിയില് സ്ഫോടനം; അഞ്ച് പേര് കൊല്ലപ്പെട്ടുപരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയല് ചെയ്ത മുന്കൂര് ജാമ്യാപേക്ഷ കര്ണാടക ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ചയാണ് സിഐഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവില് ഡല്ഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകാനാകൂ എന്നും യെദിയൂരപ്പ അഭിഭാഷകന് മുഖേന മറുപടി നല്കിയിട്ടുണ്ട്.