ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഗോരഖ്പൂരിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉത്തർപ്രദേശിലെ ബിജെപിയുടെ ലോക്സഭാ ഫലത്തിൽ കനത്ത തിരിച്ചടി നേരിട്ടതിന് ശേഷമുളള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ചയെ വളരെ പ്രാധാന്യത്തോടെയാണ് സംഘപരിവാർ കണക്കാക്കുന്നത്. യോഗി ആദിത്യനാഥ് ശനിയാഴ്ച രാവിലെ ഗോരഖ്പൂരിലെത്തുമെന്നാണ് സൂചന.
ഗോരഖ്പൂർ സന്ദർശിക്കുമ്പോഴെല്ലാം ഗോരക്ഷ് പീഠത്തിൻ്റെ പ്രധാന പുരോഹിതൻ ആർഎസ്എസ് തലവനെ കാണുമെന്നത് പെരുമാറ്റച്ചട്ടമാണ്. അതിനാൽ, ഗോരക്ഷ് പീഠത്തിലെ മുഖ്യപുരോഹിതനായ യോഗി ആദിത്യനാഥ്, 'കാര്യകർത്താ' ക്യാമ്പിൽ പങ്കെടുക്കുന്ന മോഹൻ ഭഗവതിനെ കാണാനിടയുണ്ട്. കാശി, ഗോരഖ്പൂർ, കാൺപൂർ, അവധ് മേഖലകളിൽ നിന്നുള്ള 280-ലധികം ആർഎസ്എസ് വാളണ്ടിയർമാറാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.
ആദ്യ ചാന്ദ്രയാന് ദൗത്യത്തിന്റെ ഡയറക്ടര് ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചുയോഗി ആദിത്യനാഥ് എത്തുന്ന സമയം ജില്ലാ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, നിർദ്ദിഷ്ട പരിപാടി പ്രകാരം, ശനിയാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അവലോകന യോഗത്തിനുള്ള ഒരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ടെന്നും എല്ലാ പദ്ധതികളുടെയും ബുക്ക്ലെറ്റുകൾ തയ്യാറായിട്ടുണ്ടെന്നും ഗൊരഖ്പൂർ വികസന അതോറിറ്റി വൈസ് ചെയർമാൻ ആനന്ദ് വർധൻ പറഞ്ഞു.