കര്ണാടകയില് ഇന്ധനവില വര്ധിപ്പിച്ചു

പെട്രോളിന് മൂന്ന് രൂപയും. ഡീസലിന് 3.5 രൂപയും കൂടും

dot image

ബെംഗളൂരു: കര്ണാടകയില് ഇന്ധനവില വര്ധിച്ചു. വില്പ്പന നികുതി വര്ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ഇതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയും കൂടും. പെട്രോളിന്റെ വില്പന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തില് നിന്ന് 29.84 ശതമാനമായും ഡീസലിന്റെ വില്പന നികുതി 14.34 ശതമാനത്തില് നിന്ന് 18.44 ശതമാനമായുമാണ് വര്ധിപ്പിച്ചത്.

ഇതോടെ ബെംഗളൂരുവില് പെട്രോള് വില ലിറ്ററിന് 102.84 ആയി. നേരത്തെ 99.84 രൂപയായിരുന്നു. ഡീസല് വില നേരത്തെയുണ്ടായിരുന്ന 85.93ല് നിന്ന് 88.95 ആയി ഉയര്ന്നു. ഇതിനിടെ ഇന്ധന വില വര്ദ്ധിച്ച നടപടിയില് വിമര്ശനവുമായി ബിജെപി രംഗത്തെത്തി.

പണപ്പെരുപ്പമുണ്ടെന്ന് പറയുന്ന അതേ കോണ്ഗ്രസ് ആണ് ഇന്ധന വില വര്ധിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. കോണ്ഗ്രസിന്റെ യഥാര്ഥ മുഖം ഇരട്ടത്താപ്പുകളുടേതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us