കൊച്ചി: സൊമാറ്റോയിലെ ജീവനക്കാർ ഇനി ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല ഡെലിവർ ചെയ്യുക. ഏതുസമയവും നിരത്തുകളിലുള്ള സൊമാറ്റോ ഡെലിവറി ജീവനക്കാരെ സിപിആറുൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ് കമ്പനി. വിശന്നിരിക്കുന്നവർക് ഭക്ഷണം എത്തിക്കുന്നത് പോലെ തന്നെ നിരത്തിലിരിക്കുന്നവരെയും സഹായിക്കാൻ ഒരുങ്ങുകയാണ് സൊമാറ്റോ.
നിരത്തുകളിൽ അടിയന്തര ചികിത്സാ സഹായം എപ്പോഴാണ് ആവശ്യം വരികയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അങ്ങനെയൊരുഘട്ടത്തിൽ അത്യാവശ്യ ജീവൻ രക്ഷാമാർഗങ്ങൾ അറിയാവുന്ന ഒരാൾ സഹായിച്ചാലോ. ഇതാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിൻറെ തലയിൽ തെളിഞ്ഞ ആശയം. മറ്റൊന്നും ആലോചിക്കാതെ, സൊമാറ്റോയിലെ ഏതാണ്ട് 4300 ഡെലിവറി പാട്നേഴ്സ്സിന് ഒറ്റ വേദിയിൽ പ്രാഥമിക ചികിത്സാ പരിശീലനം ഒരുക്കി.
ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും ചർച്ച ചെയ്യാൻ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗംഈ നേട്ടത്തിന് ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ചികിത്സാ പരിശീലനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും ലഭിച്ചു. കഴിഞ്ഞില്ല, ഇനി മുതൽ സൊമാറ്റോ ജീവനക്കാർ തങ്ങളുടെ ബാഗിൽ ഫസ്റ്റ് എയ്ഡ് കിറ്റും കൊണ്ടാകും വിതരണത്തിനെത്തുക. വ്യത്യസ്ത ആശയത്തിന് സോഷ്യൽ മീഡിയയിലും നിറഞ്ഞ കൈയ്യടിയാണ്.