ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങൾക്ക് ഒരുങ്ങി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ വിവിധ സംസ്ഥാനങ്ങളിൽ മുന്നിൽ നിന്ന പുതുമുഖങ്ങളെ നേതൃത്വങ്ങളിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഭാവിയിൽ വരുന്ന തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം.
ഈ മാറ്റത്തിന്റെ ഭാഗമായി പശ്ചിമ ബംഗാൾ, ബിഹാർ, ഹിമാചൽപ്രദേശ്, തെലങ്കാന, കർണ്ണാടക തുടങ്ങി സംസ്ഥാനങ്ങളിൽ പുതിയ പിസിസി അദ്ധ്യക്ഷന്മാരെ നിയോഗിക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളിൽ ഇതിനകം തന്നെ പാർട്ടിയെ നയിച്ചിരുന്ന അധീർ രഞ്ജൻ ചൗധരി രാജി സ്വമേധയാ രാജിവെച്ചിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്ന ബഹാറാംപൂർ മണ്ഡലമടക്കം 42 സീറ്റുകളുള്ള ബംഗാളിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ചൗധരിയുടെ രാജി.
40 ലോക്സഭാ സീറ്റുള്ള ബീഹാറിലും ആർജെഡിക്കൊപ്പം നിന്ന കോൺഗ്രസിന് നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാന ഭരണം കയ്യിലുണ്ടായിരുന്ന ഹിമാചൽ പ്രദേശ്, തെലങ്കാന, കർണ്ണാടക തുടങ്ങി സംസ്ഥാനങ്ങളിലും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഹിമാചൽ പ്രദേശ് നേതൃത്വം നൽകിയിരുന്ന പ്രതിഭാ സിംഗ്, തെലങ്കാന കൈകാര്യം ചെയ്തിരുന്ന രേവന്ത് റെഡ്ഡി, കർണ്ണാടക കോൺഗ്രസിന് നേതൃത്വം നൽകിയിരുന്ന ഡികെ ശിവ കുമാർ തുടങ്ങിയവരെ അടക്കം മാറ്റുമെന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള സൂചന.
മോദിയുടെ കാല്തൊട്ട നിതീഷ് ബിഹാർ ജനതയ്ക്ക് നാണക്കേട് ഉണ്ടാക്കി; കടന്നാക്രമിച്ച് പ്രശാന്ത് കിഷോര്