പോക്കറ്റിലൊതുങ്ങുന്ന തരം ഭരണഘടന പതിപ്പിന് മികച്ച വില്പ്പന; കാരണം രാഹുല് ഗാന്ധി

2009ലാണ് ഈ പതിപ്പിന്റെ ആദ്യ എഡിഷന് പുറത്തിറക്കിയത്.

dot image

ന്യൂഡല്ഹി: പോക്കറ്റിലൊതുങ്ങാവുന്ന ഭരണഘടന പതിപ്പിന് മികച്ച വില്പ്പന. ഏതാണ്ട് 20 സെന്റിമീന്റര് നീളവും ഒന്പത് സെന്റിമീറ്റര് വീതിയുമുള്ള ലെതര് ചട്ടയുള്ള ഭരണഘടന പതിപ്പിന്റെ വില്പ്പനയാണ് ഉയര്ന്നത്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പല തവണ ഈ പതിപ്പ് ഉയര്ത്തിയതിന് ശേഷമാണ് ഭരണഘടന പതിപ്പിന്റെ വില്പ്പന ഉയര്ന്നത്.

പ്രചരണത്തിനിടെ പല തവണ രാഹുല് ഗാന്ധി ഭരണഘടന ഉയര്ത്തിയതിന് ശേഷം ആളുകള്ക്ക് ഈ പതിപ്പിനോടുള്ള താല്പര്യം വര്ധിക്കാന് കാരണമായെന്ന് പ്രസാധകരായ ഈസ്റ്റേണ് ബുക്ക് കമ്പനി പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകനായ ഗോപാല് ശങ്കരനാരായണനാണ് അഭിഭാഷകരുടെ ഗൗണിന്റെ പോക്കറ്റില് ഒതുങ്ങുന്ന ഭരണഘടന പതിപ്പ് നിര്മ്മിക്കാന് ആവശ്യപ്പെട്ടതെന്ന് ഈസ്റ്റേണ് ബുക്ക് കമ്പനി ഡയറക്ടര്മാരിലൊരാളായ സുമീത് മാലിക്ക് പിടിഐയോട് പറഞ്ഞു.

2009ലാണ് ഈ പതിപ്പിന്റെ ആദ്യ എഡിഷന് പുറത്തിറക്കിയത്. അതിന് ശേഷം 16 എഡിഷനുകളായി. ഈ വര്ഷങ്ങളിലെല്ലാം ധാരാളം അഭിഭാഷകരും ജഡ്ജുമാരും നിരവധി കോപ്പികള് വാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാം നാഥ് കോവിന്ദ് രാഷ്ട്രപതി ആയിരുന്നപ്പോള് അദ്ദേഹത്തിനും കോപ്പി നല്കിയെന്നും സുമിത് മാലിക്ക് പറഞ്ഞു. ആദ്യ എഡിഷനില് 700-800 കോപ്പികളാണ് വിറ്റിരുന്നത്. ഇപ്പോള് അവസാനത്തെ എഡിഷനില് 5000-6000 കോപ്പികളാണ് വിറ്റത്. ഇതിനെ കുറിച്ച് കൂടുതല് അറിയുന്നതോടെ കൂടുതല് കോപ്പികള് ഈ വര്ഷം വില്ക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 10ന് ലഖ്നൗവില് സമൃദ്ധ ഭാരത് ഫൗണ്ടേഷന് സംഘടിപ്പിച്ച സംവിധാന് സമ്മേളനത്തില് രാഹുല് ഗാന്ധി പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില് ഭരണഘടന ഉയര്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ആരോപിച്ചു. മോദി ഒരു രാജാവാണെന്നും താന് സത്യമാണ് പറയുന്നതെന്നും രാഹുല് പറഞ്ഞിരുന്നു. പിന്നീട് പല തവണയും രാഹുല് ഭരണഘടന ഉയര്ത്തി. ഇതോടെയാണ് പോക്കറ്റിലൊതുങ്ങുന്ന തരത്തിലുള്ള ഭരണഘടന പതിപ്പ് കൂടുതല് ശ്രദ്ധിക്കപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us