മോദിയെ ജനങ്ങള് തിരസ്കരിച്ചു, വലിയ ദുരന്തത്തില് നിന്നും ഇന്ത്യ രക്ഷപ്പെട്ടു; പരകാല പ്രഭാകര്

കേരള എൻജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

dot image

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള് തിരസ്കരിച്ചുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് പരകാല പ്രഭാകര്. തിരഞ്ഞെടുപ്പില് വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരള എൻജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി നിര്മ്മലാ സീതാരാമന്റെ പങ്കാളി കൂടിയാണ് പരകാല പ്രഭാകര്.

മുന്കാല ബിജെപി സര്ക്കാരുകള്ക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പാണ് പാര്ലമെന്റിലേക്ക് ഇക്കുറി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള് തിരസ്കരിച്ചു. എന്നാല് വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് ബിജെപി യുടെ അവകാശവാദം. മാധ്യമങ്ങള് പ്രധാനമന്ത്രി വിജയിച്ചെന്ന് എഴുതി. യഥാര്ത്ഥത്തില് വലിയ ദുരന്തത്തില് നിന്നും ഇന്ത്യ രക്ഷപെടുകയാണ് ഉണ്ടായതെന്നും പരകാല പ്രഭാകര് പറഞ്ഞു.

രാജ്യത്ത് വര്ഗീയത നിരന്തരമായി അവരുടെ പ്രവര്ത്തനങ്ങള് നടത്തുന്നുണ്ട്. എന്നാല് അത്തരത്തിലൊരു പ്രവര്ത്തനം നടത്താന് മതേതരത്വത്തിന് കഴിയുന്നില്ല. പൗരത്വം മതത്തിന്റെ പേരില് ആകരുതെന്നും ഈ രാജ്യം എല്ലാവരുടെയും ആണെന്നും പരകാല പ്രഭാകര് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും ഫലം വരുന്നതിന് മുമ്പും ശേഷവുമെല്ലാം പരകാല പ്രഭാകര് പലതരത്തിലുള്ള വിമർശനങ്ങൾ മോദിക്കെതിരെ ഉന്നയിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us