12 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു

നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു.

dot image

പട്ന: കോടികൾ മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. ബിഹാറിലെ അരാരിയയിലാണ് സംഭവം. ബക്ര നദിക്കു കുറുകെ പണിത പാലമാണ് നിമിഷങ്ങൾ കൊണ്ട് തകർന്നുതരിപ്പണമായത്. 12 കോടി മുടക്കി നിർമ്മിച്ച പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് തകർന്നത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുർസാകാന്ത, സിക്തി ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പണിത പാലമാണ് തകർന്നത്. നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു. സംഭവത്തിൽ അധികൃതർ എത്രയും വേഗം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us