ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പ്; വൈറലായി വീഡിയോ

ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയത്.

dot image

ബെംഗളൂരു: ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി.

ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. രണ്ട് ദിവസം മുമ്പാണ് ആമസോണിൽ നിന്ന് ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. ബോക്സിൽ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് ദൃക്സാക്ഷികളുമുണ്ടെന്നാണ് ദമ്പതികൾ പറയുന്നത്.

ആമസോൺ പണം തിരികെ നല്കിയെങ്കിലും, തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള് പറയുന്നത്. ഇത് പൂർണമായും ആമസോണിൻ്റെ അശ്രദ്ധയാണ്. വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികൾ ആരോപിച്ചു.

ദമ്പതികള് പങ്കുവെച്ച പാമ്പിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ഒരു ബക്കറ്റിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പാതി തുറന്ന ആമസോൺ പാക്കേജ് വീഡിയോയിൽ കാണാം. പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയ ഒരു പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നുമുണ്ട്. പാമ്പിനെ പിന്നീട് പിടികൂടി സുരക്ഷിത സ്ഥലത്ത് വിട്ടയച്ചെന്നാണ് റിപ്പോർട്ട്.

സഞ്ജു ടെക്കിക്ക് പഠിക്കുവാണോ! വണ്ടിക്കുള്ളിൽ നീന്തൽ കുളം ഒരുക്കി യുപിയിലെ ജനങ്ങള്, റോഡിലൂടെ സവാരി
dot image
To advertise here,contact us
dot image