ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് പാര്ട്ടി മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില് വിലയിരുത്തലുകള്ക്കായി വസ്തുത അന്വേഷണ സമിതികൾ രൂപികരിച്ച് കോണ്ഗ്രസ്. കോണ്ഗ്രസ് അധികാരത്തിലുള്ള കര്ണാടക, തെലങ്കാന, ഹിമാചല് പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലാണ് പാര്ട്ടിയുടെ മോശംപ്രകടനം വിലയിരുത്താന് സമിതി രൂപികരിച്ചിരിക്കുന്നത്.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖർഗെ രൂപികരിച്ച സമിതികളിൽ കര്ണാടകയില് ഹൈബി ഈഡനും തെലങ്കാനയില് പി ജെ കുര്യനും അംഗങ്ങളാണ്. കോണ്ഗ്രസ് അധികാരത്തിലുള്ള കര്ണാടകയില് 28-ല് ഒമ്പത് സീറ്റുകളാണ് കോണ്ഗ്രസിന് നേടാൻ കഴിഞ്ഞത്. തെലങ്കാനയില് 17-ല് എട്ട് സീറ്റുകളിലും വിജയിച്ചു. ഹിമാചൽ പ്രദേശിൽ നാലു സീറ്റുകളില് ഒരിടത്ത് പോലും കോണ്ഗ്രസിന് വിജയിക്കാനായില്ല.
കമ്മിറ്റി അംഗങ്ങള്
മധ്യപ്രദേശ്- പൃഥ്വിരാജ് ചവാന്, സപ്തഗിരി ഉലക, ജിഗ്നേഷ് മേവാനി
ഛത്തീസ്ഗഢ്- വീരപ്പ മൊയ്ലി, ഹരീഷ് ചൗധരി
ഒഡീഷ- അജയ് മാക്കന്, താരിഖ് അന്വര്
ഡല്ഹി/ഉത്തരാഖണ്ഡ്/ഹിമാചല് പ്രദേശ്- പി ഐ പുനിയ, രജനി പാട്ടീല്
കര്ണാടക- മധുസൂദനന് മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡന്
തെലങ്കാന- പിജെ കുര്യന്, റാകിബുല് ഹുസ്സൈന്, പര്ഗത് സിങ്
തത്കാലം പുനഃസംഘടനയില്ല; കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പുകൾ മുഖ്യമന്ത്രിക്ക്