ഇന്ത്യൻ കോടീശ്വരന്മാർ,വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോർട്ടുകൾ

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യ, ചൈനയ്ക്കും യുകെയ്ക്കും പിന്നാലെ കോടീശ്വരൻമാരുടെ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

dot image

ന്യുഡൽഹി: ഏകദേശം 4,300 കോടീശ്വരന്മാർ ഈ വർഷം ഇന്ത്യയിൽ നിന്ന് കുടിയേറ്റം നടത്തുമെന്ന് അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻ്റെ സമീപകാല റിപ്പോർട്ട്. കുടിയേറ്റത്തിനായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് യുഎഇയും യുഎസ്എയുമാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് 5100 ഇന്ത്യൻ കോടീശ്വരന്മാരാണ് വിദേശത്തേക്ക് കുടിയേറിപ്പാർത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യ, ചൈനയ്ക്കും യുകെയ്ക്കും പിന്നാലെ കോടീശ്വരൻമാരുടെ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്ക് ഓരോ വർഷവും ആയിരക്കണക്കിന് കോടീശ്വരന്മാരെയാണ് നഷ്ടപ്പെടുന്നത്. പലരും കുടിയേറുന്നത് യുഎഇയിലേക്കാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് 85% സമ്പത്ത് വളർച്ചയാണ് രാജ്യം നേടിയത്. രാജ്യത്ത് നിന്ന് കുടിയേറുന്ന കോടീശ്വരന്മാരിൽ പലരും ഇന്ത്യയിൽ ബിസിനസ്സ് ബന്ധങ്ങൾ നിലനിര്ത്തുന്നു ണ്ടെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കുടിയേറ്റത്തിനുള്ള കാരണങ്ങൾ ?

രാജ്യത്ത് നിന്ന് കുടിയേറ്റങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നതാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ ,രാജ്യ സുരക്ഷ,സാമ്പത്തിക പരിഗണനകൾ, നികുതി ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സാധ്യതകൾ, ബിസിനസ് അവസരങ്ങൾ, അനുകൂലമായ ജീവിതശൈലി, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, എന്നിവ പലപ്പോഴും കുടിയേറ്റങ്ങൾ വർധിക്കുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ടാവാം

കോടീശ്വരന്മാരുടെ കുടിയേറ്റത്തിന്റെ പ്രധാന്യങ്ങൾ ?

ലോകമെമ്പാടുമുള്ള ഏകദേശം 1,28,000 കോടീശ്വരന്മാർ 2024-ൽ കുടിയേറ്റം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കൂടിയേറ്റത്തിലുടെ എത്തുന്ന കോടീശ്വരന്മാർ തുടങ്ങുന്ന ബിസിനസുകളിലുടെ പലപ്പോഴും ഇടത്തരക്കാർക്ക് നിരവധി ജോലികൾ ലഭിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്ല തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം കൂടിയേറ്റങ്ങൾ വിദേശനാണ്യത്തിലും ഗണ്യമായ സംഭാവന നൽകുന്നു. ഇക്വിറ്റി പ്ലേസ്മെൻ്റുകളിലൂടെ പ്രാദേശിക ഓഹരി വിപണികളും വലിയ മാറ്റങ്ങള് സ്യഷ്ടിക്കും.

ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം;'ഭയന്നിട്ടാണ് പ്രതികരിക്കാത്തത്,ജീവിക്കാൻ അനുവദിക്കണം': അയൽവാസി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us