ഭർതൃഹരി മഹ്താബ് പ്രോ ടെം സ്പീക്കർ,കൊടിക്കുന്നിലിനെ ഒഴിവാക്കി; പ്രതിഷേധവുമായി കോണ്ഗ്രസ്

കോൺഗ്രസ് നേതാവും മാവേലിക്കര എം പിയുമായ കൊടിക്കുന്നിൽ സുരേഷ് പ്രോ ടെം സ്പീക്കറാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

dot image

ഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി ഭർതൃഹരി മഹ്താബിനെ നിയമിച്ചു. കോൺഗ്രസ് നേതാവും മാവേലിക്കര എം പിയുമായ കൊടിക്കുന്നിൽ സുരേഷ് പ്രോ ടെം സ്പീക്കറാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, അദ്ദേഹത്തെ ഒഴിവാക്കി ഭർതൃഹരി മഹ്താബിനെ പിന്നീട് തിരഞ്ഞെടുത്തു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. രാഷ്ട്രപതി ദ്രൗപദി മുര്മുവിൻ്റെ തീരുമാനം. ഭർതൃഹരി മഹ്താബിന്റെ നിയമനത്തിന് രാഷ്ട്രപതി ദൗപതി മുർമു അംഗീകാരം നൽകി.

ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും ഭർതൃഹരി മഹ്താബ് മേല്നോട്ടം വഹിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നാണ് ഇക്കുറി ലോക്സഭയിലെത്തിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്സഭയിലെ സീനിയോറിറ്റിയുള്ള അംഗം. 1989 മുതല് 1998 വരെയും 2009 മുതല് തുടര്ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയില് അംഗമാണ്. 

പ്രോം ടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നിയമനം പാർലമെൻ്ററി കീഴ് വഴക്കങ്ങൾ പാലിക്കാതെയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഏഴ് തവണയാണ് ഭർതൃഹരി മെഹ്താബ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെ മറി കടന്നാണ് നിയമനം. എന്താണ് കൊടിക്കുന്നിൽ സുരേഷിൻ്റെ അയോഗ്യതയെന്ന് സർക്കാർ വ്യക്തമാക്കണം. സീനിയോറിറ്റിയും യോഗ്യതയും മറികടക്കാൻ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us