നീറ്റ് തട്ടിപ്പ്: 4 വിദ്യാര്ത്ഥികള് കൂടി അറസ്റ്റില്, 'ചോദ്യപേപ്പറും ഉത്തരങ്ങളും തലേദിവസം കിട്ടി'

ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്തത്

dot image

ന്യൂഡല്ഹി: നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയില് ബിഹാറില് നാല് വിദ്യാര്ത്ഥികള് കൂടി അറസ്റ്റില്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില് പുറത്ത് വരുന്നത്. ചോദ്യപ്പേപ്പര് ചോര്ന്ന് കിട്ടിയതായി വിദ്യാര്ത്ഥികള് സമ്മതിച്ചു.

ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില് പരീക്ഷയ്ക്ക് തലേദിവസം ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്ത്ഥികളുടെ മൊഴി. പലര്ക്കും അടുത്ത ബന്ധുക്കള് വഴിയാണ് ചോദ്യ പേപ്പറുകള് ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില് മാത്രം അറസ്റ്റ് ചെയ്തു.

ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള് പുറത്ത് വരുന്ന പശ്ചാത്തലത്തില് മോദി സര്ക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്ത്ഥി സംഘടനകളും ധര്മേന്ദ്ര പ്രധാന്റെ രാജിക്കായി രംഗത്തുണ്ട്. അന്വേഷസംഘങ്ങളുടെ റിപ്പോര്ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിശോധിക്കുകയാണ്. കേസ് സിബിഐക്ക് വിടാനാണ് കേന്ദ്ര സര്ക്കാരിന്റെ നീക്കം.

അതേസമയം പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള് സുപ്രീം കോടതി സ്റ്റേ ചെയ്തു. കൗണ്സിലിങ് നടപടിക്രമങ്ങള് നിര്ത്തിവയ്ക്കില്ലെന്നും സുപ്രീംകോടതി ആവര്ത്തിച്ചു. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവിധ ഹൈക്കോടതികളിലുള്ള ഹര്ജികള് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില് കക്ഷികള്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image