ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിനമായ ചൂടാണ് ഡൽഹിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഡൽഹിയിൽ സൂര്യാഘാതമേറ്റ് 24 മണിക്കൂറിനിടയിൽ 17 പേരാണ് മരിച്ചത്. ആർഎംഎൽ, സഫദർജംഗ് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രികളിൽ സൂര്യാഘാതമേറ്റ് ചികിത്സക്കെത്തുന്നവരുടെയും മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
സൂര്യാഘാതം ഏറ്റ് 33 പേരെയാണ് സഫദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 24 മണിക്കൂറിനിടെ 13 പേർ മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടി. അതിൽ നാല് പേർ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കള്ളാക്കുറിച്ചി വിഷമദ്യദുരന്തം; 42 മരണം, 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർകഴിഞ്ഞ 48 മണിക്കൂറിനിടെ ഡല്ഹിയുടെ പലഭാഗങ്ങളില് നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര് മരിച്ചതെന്ന് പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല. ജൂണ് 11 മുതല് 19 വരെ പാര്പ്പിടമില്ലാത്ത 192 വയോധികര് ഉഷ്ണ തരംഗത്തില് കൊല്ലപ്പെട്ടെന്ന് എന്ജിഒ സംഘടനയായ സെന്റര് ഓഫ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില് രാജ്യതലസ്ഥാനത്ത് മരിച്ചവരില് നിരവധി പേര്ക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.