അവസാന നിമിഷവും ഖാർഗെയുമായുളള എതിർപ്പ് പരസ്യം; അധിർ രഞ്ജൻ ചൗധരി രാജിവെച്ചു

എന്നാൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയനേതൃത്വം ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല

dot image

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്വിക്ക് പിന്നാലെ പശ്ചിമ ബംഗാള് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം അധിർ രഞ്ജന് ചൗധരി രാജിവെച്ചു. ഇന്ന് ചേർന്ന പിസിസി യോഗത്തിന് ശേഷമായിരുന്നു ചൗധരിയുടെ രാജി പ്രഖ്യാപനം.

എന്നാൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയനേതൃത്വം ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് തൃണമൂലുമായി അടുക്കുന്നത് മമതയുടെ വലിയ വിമർശകനായ അധിറിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ മല്ലികാർജുൻ ഖാർഗെയുമായി അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എതിരായിരുന്നു. ഇതോടെയാണ് ഇനിയും കടിച്ചുതൂങ്ങാനില്ലെന്ന നിലപാടിൽ രാജി പ്രഖ്യാപിച്ചത്.

രാജി പ്രഖ്യാപനം നടത്തിയതിന് ശേഷവും അധിർ രഞ്ജൻ ചൗധരി മല്ലികാർജുൻ ഖാർഗെയെ ഉന്നംവെച്ചിരുന്നു. ഖാര്ഗെ ദേശീയ അധ്യക്ഷനായതിന് ശേഷം ബംഗാളിന് ഒരു സംസ്ഥാന അധ്യക്ഷന് ഇല്ലായിരുന്നുവെന്നും ഇപ്പോള് ഒരു മുഴുവന് സമയ അധ്യക്ഷനെ നിയമിക്കുമ്പോള് എല്ലാം മനസിലാകുമെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബഹ്റാംപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ച അധിർ തൃണമൂൽ സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ യുസുഫ് പഠാനോട് പരാജയപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us