പീഡനശ്രമം ചെറുത്ത മകളെ തലയ്ക്കടിച്ച് കൊന്നു; പിതാവ് പിടിയിൽ, പ്രതി ലൈംഗിക വീഡിയോകൾക്ക് അടിമ

മകളുമായി കാടിനുള്ളിലേക്ക് കയറിപ്പോയ പ്രതി അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു

dot image

ഹൈദരാബാദ്: പന്ത്രണ്ട് വയസ് മാത്രമുളള സ്വന്തം മകളെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കടുത്ത മദ്യപാനിയും ലൈംഗിക വീഡിയോകൾക്ക് അടിമയുമാണ് അറസ്റ്റിലായ ആളെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രയിലെ മിയാപൂർ ജില്ലയിൽ ജൂൺ ഏഴിനാണ് മനസാക്ഷിയെ നടുക്കിയ ക്രൂരത നടക്കുന്നത്. പ്രതിയും മകളുമടങ്ങുന്ന കുടുംബം തെലങ്കാനയിൽനിന്ന് ആന്ധ്രയിലെ മിയാപൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ പഴയ വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ച മകൾ തനിയെ വീട് വിട്ട് ഇറങ്ങിപ്പോയി. തുടർന്ന് പ്രതി മകളെ തിരഞ്ഞിറങ്ങി. ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷം മകളെ കണ്ടെത്തിയ പ്രതി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചുകൊണ്ടുപോയി.

പോകുന്ന വഴിയെയാണ് പ്രതി മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും കൊലപ്പെടുത്തുന്നതും. മകളുമായി കാടിനുള്ളിലേക്ക് കയറിപ്പോയ പ്രതി അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു. മകൾ ആക്രമണത്തെ ചെറുക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. മകൾ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.

മകളെ കാണാനില്ലെന്ന കള്ളമാണ് പ്രതി വീട്ടിൽ പറഞ്ഞത്. അതേ ദിവസംതന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഉടൻതന്നെ അന്വേഷണം തുടങ്ങിയ പൊലീസാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. സംഭവ ദിവസം പ്രതി മകളുമായി കാട്ടിലേക്ക് കയറിപ്പോകുന്നതും ഒറ്റയ്ക്ക് ഇറങ്ങിവരുന്നതുമായ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പിതാവിനെ കസ്റ്റഡിയിലെടുത്തപ്പോളാണ് മകളെ പീഡനശ്രമത്തിനിടെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി വളിപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us