ചന്ദ്രബാബു നായിഡുവിന്റെ ഇടപെടല്; പവന് കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്ക് കൃഷ്ണതേജ

പവന് കല്യാണിന്റെ സംഘത്തിലേക്ക് കൃഷ്ണ തേജയെ നിയോഗിക്കാന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പവന് കല്യാണിന് പ്രത്യേക അനുമതി നല്കുകയായിരുന്നു.

dot image

ന്യൂഡല്ഹി: ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവന്കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്ക് തൃശൂര് ജില്ലാ കളക്ടര് കൃഷ്ണതേജയും. കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജയെ ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടിയായി നിയോഗിച്ചേക്കും. ഡെപ്യൂട്ടേഷനിലായിരിക്കും നിയമനം. ആന്ധ്രാപ്രദേശിലെ പാല്നാട് ജില്ലയിലെ ചിലക്കലൂരിപേട്ട് സ്വദേശിയാണ് കൃഷ്ണ തേജ.

സാധാരണ ഗതിയില് റവന്യൂ ഡിവിഷണല് ഓഫീസര്മാരെയാണ് മന്ത്രിമാരുടെ ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടിയിലേക്ക് നിയമിക്കാറുള്ളത്. പവന് കല്യാണിന്റെ സംഘത്തിലേക്ക് കൃഷ്ണ തേജയെ നിയോഗിക്കാന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അനുമതി നല്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയിലേക്ക് കൃഷ്ണതേജയെ മാറ്റാന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു.

15 ദിവസത്തെ അവധിയില് കൃഷ്ണതേജ ഇപ്പോള് നാട്ടിലാണ്. കെടിഡിസി എം ഡി, ടൂറിസം വകുപ്പ് ഡയറക്ടര്, പട്ടിക ജാതി വികസന ഡയറക്ടര്, ആലപ്പൂഴ ജില്ലാകളക്ടര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. കംപ്യൂട്ടര് സയന്സ് എന്ജിനീയറിങ്ങില് ബിരുദധാരിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us