സാനിയ മിര്സയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നോ? പ്രതികരണവുമായി സാനിയയുടെ പിതാവ്

ഇരുവരും തമ്മില് വിവാഹിതരാകുന്നുവെന്ന വാര്ത്തകളാണ് സോഷ്യല് മീഡിയയിലുള്പ്പടെ പ്രചരിക്കുന്നത്

dot image

ഇന്ത്യയുടെ അഭിമാനമായി മാറിയ കായിക താരങ്ങളാണ് സാനിയ മിര്സയും മുഹമ്മദ് ഷമിയും. ഇന്ത്യന് ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല് വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. ഇന്ത്യന് ടെന്നീസിലെ ഇതിഹാസമായി മാറിയ താരമാണ് സാനിയ മിര്സ. ഇരുവരും തമ്മില് വിവാഹിതരാകാന് പോകുന്നുവെന്ന വാര്ത്തകളാണ് ഇപ്പോള് സോഷ്യല് മീഡിയയിലും മറ്റും പ്രചരിക്കുന്നത്.

ഈ വാര്ത്തകളില് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. വാര്ത്തയില് അടിസ്ഥാനമില്ലെന്നാണ് സാനിയയുടെ അച്ഛന്റെ പ്രതികരണം. 'ഇതെല്ലാം അസംബന്ധമാണ്. സാനിയ മുഹമ്മദ് ഷമിയെ കണ്ടിട്ടുപോലുമില്ല', സാനിയയുടെ പിതാവ് പറഞ്ഞു. സാനിയയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന് ജഹാനും വേര്പിരിഞ്ഞാണ് താമസം.

അടുത്തിടെ സാനിയ ഹജ്ജ് കര്മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള് പരിവര്ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില് കുറിച്ചിരുന്നു. 'എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില് അതിന് താന് ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്ഥനകള് അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില് തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നു', സാനിയ എക്സില് കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us