വൈറൽ 'അഭ്യാസി'കൾ അറസ്റ്റിൽ; തൂങ്ങിക്കിടന്നത് 23കാരി; ഇനി അഴിയെണ്ണാം...

23കാരിയായ മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്.

dot image

പൂനെ: രാജ്യമെങ്ങും ചർച്ചയായ, കെട്ടിടത്തിൻ്റെ മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിച്ച പെൺകുട്ടിയും യുവാവും അറസ്റ്റിൽ. 23കാരിയായ മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്.

പൂനെയിലെ കെട്ടിടത്തിൻ്റെ മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിക്കുന്ന പെൺകുട്ടിയുടെയും യുവാവിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ച് കിടക്കുകയാണ് യുവാവ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ എന്നപോലെ അത്രയ്ക്കും അപകടകരമായിരുന്നു ഇവരുടെ റീൽസ് 'അഭ്യാസം'

ഏകദേശം 100 അടി ഉയരമുള്ള കെട്ടിടത്തിലായിരുന്നു പെൺകുട്ടി തൂങ്ങിക്കിടക്കുന്നത്. ഗ്രിപ്പ് സ്ട്രെങ്ത് പരിശോധിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു റീൽസ് ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു. പൂനെയിലെ സ്വാമി നാരായൺ ക്ഷേത്രത്തിന് സമീപമാണ് ഈ സംഭവം നടന്നത്. ഇവരുടെ സുഹൃത്താണ് ആണ് വീഡിയോ ചിത്രീകരിച്ചത്. അയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

റീൽസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. 'നാല് ലൈക്കിന് വേണ്ടി എന്തും ചെയ്യുകയാണോ ഇവർ' എന്നതരത്തിലുള്ള കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us