പട്ന: യുജിസി നെറ്റ് പേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ ബിഹാറിലേക്ക് പോയ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘത്തെ ബീഹാറിലെ നവാഡയിൽ ഗ്രാമവാസികൾ ആക്രമിച്ചു. സംഘം വ്യാജമാണെന്ന് കരുതിയാണ് ഗ്രാമവാസികൾ ആക്രമിച്ചതെന്ന് ലോക്കൽ പൊലീസ് പഞ്ഞു. ഇരുന്നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ സംഘം കാസിയാദി ഗ്രാമത്തിലായിരുന്നുവെന്ന് ലോക്കൽ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അംബ്രീഷ് രാഹുൽ പറഞ്ഞു. ലോക്കൽ പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. നാല് ഉദ്യോഗസ്ഥരും ഒരു വനിതാ കോൺസ്റ്റബിളും അടങ്ങുന്നതായിരുന്നു സംഘം. സെൽഫോൺ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ് സംഘം ഗ്രാമത്തിലെത്തിയത്. എന്നാൽ സംഘം വ്യാജമെന്ന് ആരോപിച്ച് ഗ്രാമവാസികൾ ഉദ്യോഗസ്ഥരെ മർദിച്ചു. വാഹനങ്ങളും ഇവർ അടിച്ചു തകർത്തു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ സംഘം ലോക്കൽ പൊലീസിന്റെ സഹായം തേടുകയായിരുന്നു. ലോക്കൽ പൊലീസിന്റെ സാന്നിധ്യത്തിലാണ് സംഘം പിന്നീട് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന ജീവിതം തിരഞ്ഞെടുക്കാനുള്ള യോഗ്യതാ പരീക്ഷയായ യുജിസി-നെറ്റ് ഈ ആഴ്ച്ഛയിലാദ്യം റദ്ദാക്കിയിരുന്നു. പേപ്പർ ചോർന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് പരീക്ഷ നടന്ന് ഒരു ദിവസത്തിന് ശേഷമാണ് റദ്ദാക്കിയത്.
'മുഖ്യമന്ത്രിയുടെ പെരുമാറ്റരീതി മാറ്റണം'; സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ രൂക്ഷ വിമർശനം