നീറ്റ് പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രം

പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാർക്ക് കുറച്ചുള്ള മാർക്കാകും കൗൺസിലിംഗിന് പരിഗണിക്കുക

dot image

ന്യൂഡൽഹി: ഗ്രേസ് മാർക്ക് വിവാദമായതോടെ നടത്തിയ നീറ്റ് പുനഃപരീക്ഷ എഴുതിയത്813 പേർ മാത്രം. ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർത്ഥികൾക്കാണ് പുനഃപരീക്ഷ നിശ്ചയിച്ചത്. എന്നാൽ പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാർക്ക് കുറച്ചുള്ള മാർക്കാകും കൗൺസിലിംഗിന് പരിഗണിക്കുക.

കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില് രണ്ടുപേര് മാത്രം മുഴുവന് മാര്ക്ക് നേടിയപ്പോള് ഇത്തവണ 67 പേര്ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില് ഏഴു പേര് ഒരേ ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികത വിദ്യാര്ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തതോടെയാണ് പുനഃപരീക്ഷ നടത്താൻ തീരുമാനമായത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള് ദൂരീകരിക്കണമെന്ന് വിദ്യാര്ത്ഥികള് ആവശ്യപ്പെട്ടിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്ത്ഥികള് എഴുതിയ പരീക്ഷയില് കേരളത്തില് നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്ക്കാര്-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല് താഴെ മാത്രമാണ്.

അതേസമയം, രാജ്യം മൊത്തം ചർച്ചയായ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യതയിൽ കരിനിഴൽ വീഴ്ത്തിയ നീറ്റ് ക്രമക്കേടിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജി സുബോധ് കുമാർ സിങിനെ നീക്കി. പകരം ചുമതല പ്രദീപ് സിങ് കരോളയ്ക്കാണ്.

ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മൂലം വിശ്വാസ്യതയിടിഞ്ഞ ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുൻ ISRO ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് രൂപീകരിച്ചത്.

പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പരീക്ഷകളിൽ വരുത്തേണ്ട സമൂലമായ മാറ്റം, ഡാറ്റ സുരക്ഷാ പ്രോട്ടോകോളുകൾ കൂടുതൽ സുരക്ഷിതമാക്കുക, ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ് കൂടുതൽ മികച്ചതാക്കുക എന്നിവയും കമ്മിറ്റിയുടെ പഠനവിഷയമാകും. രണ്ട് മാസമാകും കമ്മിറ്റിയുടെ കാലാവധി.

ഏത് മടയിൽ നിന്നും ചോദ്യപേപ്പർ ചോർത്തും, ലക്ഷങ്ങൾ നൽകിയാൽ ജയം ഗ്യാരന്റി; ഇവർ 'സോൾവർ ഗാങ്'
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us